നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള നിർത്തിവെച്ചു

നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള നിർത്തിവെച്ചു
Oct 3, 2026 11:41 AM | By Editor

നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള നിർത്തിവെച്ചു

പത്തനംതിട്ട : ഹൈക്കോടതി പെർമിറ്റ് റദ്ദാക്കിയിട്ടും നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ നഗരത്തിലെ വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരികളും മേളയുടെ നടത്തിപ്പുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

ഇതോടെ പത്തനംതിട്ട സെയ്ന്റ് പീറ്റേഴ്സ് ജങ്ഷനിലെ ജിയോ ഗ്രൗണ്ടിൽ പ്രവർത്തിച്ചിരുന്ന മേള പോലീസ് ഇടപെട്ട് നിർത്തിവെച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗങ്ങൾ പ്രതിഷേധവുമായി എത്തിയത്.

ഹൈക്കോടതി ഉത്തരവ് ഉൾപ്പെടെയുള്ള നിയമനടപടികൾ പാലിക്കാതെ ഇത്തരം സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമം തുടർന്നാൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങളും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് സമിതി അറിയിച്ചു.

ഏരിയാ പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, സെക്രട്ടറി ഗീവർഗീസ് പാപ്പി, യൂണിറ്റ് സെക്രട്ടറി ഷമീർ ബീമ, ലെനിൻ, തോമസ് ഫിലിപ്പ്, മനോജ് വലിയപറമ്പിൽ, ഷൈജു തോമസ്, വിപിൻ ചക്കാല തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

നഗരത്തിൽ വ്യാപാരമേള നടത്താൻ ഷെഡ് കെട്ടാൻ പത്തനംതിട്ട നഗരസഭ നൽകിയിരുന്ന പെർമിറ്റാണ് അടുത്തിടെ ഹൈക്കോടതി റദ്ദാക്കിയത്. മുമ്പ് ഈ വിഷയത്തിൽ നഗരസഭയും കൗൺസിലും എടുത്ത തീരുമാനങ്ങളും അതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഏറെ ചർച്ചയായിരുന്നു.

പെർമിറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, പത്തനംതിട്ടയിൽ വ്യാപാരമേള അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആരോപിച്ചിരുന്നു.

ഇതിനെതിരേ അധികൃതർക്ക് പരാതി നൽകുകയുംചെയ്തു.

Merchants protest against the trade fair that operated again in violation of the law; trade fair suspended

Related Stories
സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക്  നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ

Oct 3, 2026 12:06 PM

സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ

സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ...

Read More >>
നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ!

Oct 3, 2026 10:46 AM

നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ!

നിങ്ങൾ സ്ഥിരമായി തട്ടുകടകളിൽ നിന്ന് കഴിക്കാറുണ്ടോ? 'ഓപ്പറേഷൻ തെളിമ' പുറത്തുവിടുന്ന ഞെട്ടിക്കുന്ന...

Read More >>
വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ ആശുപത്രി

Oct 3, 2026 10:05 AM

വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ ആശുപത്രി

വൈദ്യശാസ്ത്രത്തിന്റെ ‘ഓർക്കസ്ട്ര’യുമായി ലൈഫ് ലൈൻ...

Read More >>
റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ

Oct 2, 2026 11:53 AM

റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി അറസ്റ്റിൽ

റാന്നി പലചരക്ക് കടയിൽ വിദേശമദ്യ വില്പന ,വ്യാപാരി...

Read More >>
 തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Oct 2, 2026 10:49 AM

തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തണ്ണിത്തോട് വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് നിവേദനം...

Read More >>
യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

Oct 1, 2026 04:18 PM

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ

യുവതികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ...

Read More >>
Top Stories