ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം

ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം
Oct 6, 2026 12:00 PM | By Editor

ഫെസ്റ്റ് നടത്തിയവർ താജ്മഹലിന്റെ മാതൃകയും പന്തലും പൊളിച്ചുമാറ്റിയില്ല; ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾക്ക് തടസ്സം

പത്തനംതിട്ട : ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപായി എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ട ഇടത്താവളത്തിൽ തലവേദനയായി താജ്മഹലിന്റെ മാതൃകയും പന്തലും. മാസങ്ങൾക്കുമുൻപ് പത്തനംതിട്ട ഇടത്താവളത്തിൽ ഫെസ്റ്റ് നടത്താനായി വിപണനമേളക്കാർ കെട്ടിയുയർത്തിയ താജ്മഹലിന്റെ മാതൃകയും പന്തലും ഇതുവരെയും പൊളിച്ചുമാറ്റിയിട്ടില്ല. ഫെസ്റ്റ് ഒരുമാസംമാത്രമേ നടന്നുള്ളൂ. എന്നാൽ വാടക ഇനത്തിൽ വലിയ തുക നടത്തിപ്പുകാർ നഗരസഭയ്ക്ക് നൽകാനുണ്ട്. പ്രതിദിനം 7,000 രൂപയും ജി.എസ്.ടി.യുമാണ് നഗരസഭ വാടക നിശ്ചയിച്ചത്. ഫെസ്റ്റ് നടക്കാത്ത ദിവസത്തെ വാടക ഒഴിവാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാർ കോടതിയെ സമീപിച്ചു. ഇതോടെ താജ്മഹൽ മാതൃകയും പന്തലും ഒന്നും ചെയ്യാൻ പറ്റാത്തവിധം ഇടത്താവളത്തിൽ തുടർന്നു. കോടതിയുടെ തീരുമാനം അനുസരിച്ചാവും തുടർന്നുള്ള കാര്യങ്ങൾ. ഇടത്താവളത്തിന്റെ വലിയൊരു ഭാഗവും ഫെസ്റ്റുമായി ബന്ധപ്പെട്ട് നിർമിച്ചവ കൈയടക്കിയിരിക്കുകയാണ്.

ഇടത്താവളത്തിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ശുദ്ധജലം, അന്നദാനസൗകര്യം, വിരിവെക്കാനുള്ള സൗകര്യം, വിശാലമായ വാഹന പാർക്കിങ്, ഭക്തർക്ക് സ്വയം പാചകം ചെയ്യാനുള്ള പ്രത്യേക സൗകര്യം എന്നിവ ഒരുക്കണമെന്ന് കഴിഞ്ഞദിവസം ദേവസ്വംമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരുന്നു.

അതേസമയം, ഇതുവരെയായിട്ടും നഗരസഭയുടെ ഇടത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ്. കൗൺസിലംഗങ്ങൾ ആരോപിച്ചു. പി.കെ. അനീഷ്, ശോഭ കെ.മാത്യു, ബിജിമോൾ മാത്യു, എം.എൻ.വിജയരാജൻ, പി.ഡി.അമ്മിണി, ജോജി ശാമുവേൽ, അൻസിൽ അന്നമ്മദ്, അജിൻ വർഗീസ് എന്നിവർ തിങ്കളാഴ്ച ഇടത്താവളം സന്ദർശിച്ചു. ഈ വിഷയങ്ങളെല്ലാം ഇന്ന് ചേരുന്ന അടിയന്തര കൗൺസിൽ യോഗത്തിൽ ചർച്ചയാകും.

The fest organizers did not dismantle the replica of the Taj Mahal and the pandal; this is obstructing the preparations at the transit point

Related Stories
 70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന് പരാജയപ്പെടുത്തി

Oct 6, 2026 11:06 AM

70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന് പരാജയപ്പെടുത്തി

70-കാരിയെ ലക്ഷ്യമിട്ട് നടന്ന വൻ സൈബർ തട്ടിപ്പ് ശ്രമം പൊലീസും ബാങ്ക് അധികൃതരും ചേർന്ന്...

Read More >>
ഇലന്തൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്ന മേഖലകളിൽ അബിൻ വർക്കി എം.എൽ.എ സന്ദർശനം നടത്തി; അടിയന്തര സുരക്ഷാ നടപടികൾക്ക് നിർദ്ദേശം

Oct 6, 2026 09:59 AM

ഇലന്തൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്ന മേഖലകളിൽ അബിൻ വർക്കി എം.എൽ.എ സന്ദർശനം നടത്തി; അടിയന്തര സുരക്ഷാ നടപടികൾക്ക് നിർദ്ദേശം

ഇലന്തൂരിൽ അപകടങ്ങൾ തുടർക്കഥയാകുന്ന മേഖലകളിൽ അബിൻ വർക്കി എം.എൽ.എ സന്ദർശനം നടത്തി; അടിയന്തര സുരക്ഷാ നടപടികൾക്ക്...

Read More >>
പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം

Oct 5, 2026 03:18 PM

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ പടരുന്നു; 10 ദിവസത്തിനിടയിൽ 25 പേർക്ക് രോഗബാധ, ജാഗ്രതാ...

Read More >>
ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു

Oct 5, 2026 10:19 AM

ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ ബ്ലെസ്സി ഉദ്ഘാടനം ചെയ്തു

ലൈഫ് ലൈൻ ആശുപത്രിയുടെ ‘മെഡിക്കൽ ഓർക്കസ്ട്ര 2026’ ബ്ലെസ്സി ഉദ്ഘാടനം...

Read More >>
റാന്നിയില്‍ പിക് അപ് വാന്‍ ഇടിച്ച് വാഹനങ്ങളും ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു

Oct 3, 2026 04:00 PM

റാന്നിയില്‍ പിക് അപ് വാന്‍ ഇടിച്ച് വാഹനങ്ങളും ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു

റാന്നിയില്‍ പിക് അപ് വാന്‍ ഇടിച്ച് വാഹനങ്ങളും ഇലക്ട്രിക് പോസ്റ്റും...

Read More >>
സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക്  നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ

Oct 3, 2026 12:06 PM

സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ

സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ...

Read More >>
Top Stories