റാന്നി/ കോയിപ്പുറം : ബാങ്ക് അക്കൗണ്ടായ മ്യൂൾ അക്കൌണ്ട് വഴി പണം തട്ടിയെടുത്ത പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ പഴവങ്ങാടി ഐത്തല എന്ന സ്ഥലത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ സരിൻ പി സാബു (27) ആണ് മ്യൂൾ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസിൽ പിടിയിലായത്.
പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടിൽ ആര്യ ആനി സ്കറിയ (23)ആണ് മ്യൂൾ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസിൽ പിടിയിലായത്.
സരിൻ പി സാബുവിന്റെ പേരിൽ റാന്നി ഇൻഡ്യൻഓവർസീസ് ബാങ്ക്ശാഖയിലെ അക്കൌണ്ട് ഉപയോഗിച്ച്സംഘടിത സാമ്പത്തിക കുറ്റവാളി സംഘത്തിൽ അംഗമായി പലരുടെ അക്കൌണ്ടിൽ നിന്നും പണം സ്വരൂപിച്ച് പ്രതിയുടെ അക്കൌണ്ടിൽ സൂക്ഷിച്ച ശേഷം ക്യാഷ് വിത്ത്ഡ്രാവൽ സ്ലിപ്പ് ഉപയോഗിച്ച് പണം പിൻവലിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. 85,000/-രൂപയോളം ഇത്തരത്തിൽ പിൻവലിച്ചിട്ടുണ്ട് .ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും സഹായികളെയും പിടികൂടാൻ ജില്ലാവ്യാപകമായി പത്തനംതിട്ട ജില്ലാപോലീസ് മേധാവി ശ്രീ.ആനന്ദ് .ആർ ഐ.പി.എസ് നേതൃത്വത്തിൽ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ ഒരു യുവാവും , യുവതിയും പിടിയിലായത്.
തടിയൂർ സൌത്ത് ഇൻഡ്യൻ ബാങ്ക് ശാഖയിലെ ആര്യ ആനി സ്കറിയയുടെ അക്കൌണ്ട് ഉപയോഗിച്ച്സംഘടിത സൈബർതട്ടിപ്പു കുറ്റക്യത്യങ്ങളിലെ കണ്ണിയായി പ്രവർത്തിച്ച് പലരുടെ അക്കൌണ്ടിൽ നിന്നും പണം സ്വരൂപിച്ച് മറ്റ് പ്രതികൾക്ക് അയച്ച് കൊടുക്കുകയും ആയതിന് കമ്മീഷൻതുക കൈപ്പറ്റിയുമാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റെയ്ഡിൽ കോയിപ്രം പോലീസ് സ്റ്റേഷൻ പോലീസ് സബ്ബ് ഇൻസ്പെക്ടർ രാജീവ് ആർ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.റെയ്ഡിൽ എസ്.ഐ വിഷ്ണുരാജ്, എസ്.സി.പി.ഒ ഷബാന,സി.പി.ഒ മാരായ അനന്തു,അരവിന്ദ് എന്നിവരും പങ്കാളികളായി പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റെയ്ഡിൽ റാന്നി പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മനോജ് കുമാർ ആർ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.റെയ്ഡിൽ എസ്.ഐ കവിരാജ്, എ.എസ്.ഐ ബിജുമാത്യു, ,സി.പി.ഒ നിതിൻ എന്നിവരും പങ്കാളികളായി പ്രതിയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
online frode ; police action pathanamthitta
