ലോകം കൊതിക്കും കേരളം - വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയിൽ ടൂറിസം രംഗത്ത് ഉണർവേകുന്ന നയങ്ങൾ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ.

ലോകം കൊതിക്കും കേരളം - വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയിൽ ടൂറിസം രംഗത്ത് ഉണർവേകുന്ന നയങ്ങൾ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ.
Oct 28, 2025 02:51 PM | By Editor


ലോകം കൊതിക്കും കേരളം - വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയിൽ ടൂറിസം രംഗത്ത് ഉണർവേകുന്ന നയങ്ങൾ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ.



കുട്ടിക്കാനം ( പീരുമേട് :ലോകം കൊതിക്കും കേരളം - വിഷന്‍ 2031 സംസ്ഥാനതല ടൂറിസം ശിൽപ്പശാലയിൽ ടൂറിസം രംഗത്ത് ഉണർവേകുന്ന നയങ്ങൾ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. . കുട്ടിക്കാനം മരിയൻ കോളേജിൽ ധനവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

കുട്ടിക്കാനം മരിയൻ കോളേജിൽ ധനവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.


വിനോദ സഞ്ചാര മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ബജറ്റിൽ വലിയ പ്രാധാന്യമാണ്  ടൂറിസത്തിന് നൽകുന്നത്. ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ക്യൂയിസ് ടൂറിസം, പിൽഗ്രിം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യകളാണ് കേരളത്തിനുള്ളത്. ലോകത്തെവിടെയും ലഭിക്കുന്ന ടൂറിസം അനുഭവങ്ങൾ കേരളത്തിലും ലഭിക്കും. മറ്റു നഗരങ്ങളെ അപേക്ഷിച്ച് വായുവിൻ്റ ഗുണനിലവാരവും കേരളത്തിൽ മികച്ചതാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. ജി ഡി പി യുടെ 12% ടൂറിസം മേഖലയിൽ നിന്ന് ലഭിക്കുന്നു. 55 000 കോടിയിലധികം രൂപയാണ് ആഭ്യന്തര ടൂറിസത്തിൽ നിന്ന് കേരളത്തിന് ലഭിക്കുന്നത്. പ്രാദേശിക സെസ്റ്റിനേഷനുകൾക്ക് വലിയ പ്രാധാന്യമാണ് കേരളത്തിലുള്ളത്. കൂടുതൽ പൊതു ഇടങ്ങൾ വികസിപ്പിക്കുന്നതും ടൂറിസം മേഖലയ്ക്ക് കരുത്തേകും. പൊതു ഇടങ്ങളുടെ വികസനം ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് നൽകുന്നത്. മൂന്നാർ, വയനാട് പോലുള്ള പ്രദേശങ്ങളിൽ ഫ്ളൈ ഓവർ , മികച്ച റോഡുകൾ പോലുള്ള അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും ടൂറിസം രംഗത്ത് ഒരു ഫെസിലിറ്റേറ്ററായി നിലകൊള്ളുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു.


ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിച്ചു.

കോവിഡിനു ശേഷം ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖല പ്രധാന വ്യവസായമായി മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിക്കും മുകളിലെത്തി. ആഭ്യന്തര - വിദേശ സഞ്ചാരികളുടെ സന്ദർശക എണ്ണത്തിൽ മൂന്നാർ റെക്കോർഡ് നേട്ടം കൈവരിച്ചു. വിഷൻ 2031 ടൂറിസം സെമിനാർ ടൂറിസത്തിൻ്റെ ഭാവിക്ക് മുതൽ കൂട്ടാകുമെന്നും നയരേഖയിൽ ടൂറിസം പദ്ധതികൾ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ഭാവി ടൂറിസമാണെന്നും ഓരോ പൗരനും ടൂറിസത്തിൻ്റെ ബ്രാൻസ് അംബാസിഡർമാരായി മാറണമെന്നും മന്ത്രി പറഞ്ഞു.


ടൂറിസം രംഗത്ത് ഭാവനാത്മകമായ പ്രവർത്തന മാർഗരേഖ നടപ്പാക്കുവാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ചടങ്ങിൽ അധ്യഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സവിശേഷവും നൂതനവുമായ ടൂറിസം നയം നടപ്പാക്കാൻ കഴിഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ തന്നെ മതിപ്പുളവാക്കുന്ന രീതിയിൽ വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ടൂറിസം രംഗത്തെ വളർച്ച ജിഡിപി കുതിപ്പിനും വഴിയൊരുക്കി. 2031 ലെ ടൂറിസം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ടൂറിസം സെമിനാർ ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾക്ക് കുതിപ്പോകുമെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ 9 വർഷത്തെ ടൂറിസം രംഗത്തെ വികസന നേട്ടങ്ങൾ വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു.


ടൂറിസം മേഖലയിലെ അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ടൂറിസത്തിന്റെ ഭാവിയെ രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങള്‍, പുതിയ അവസരങ്ങള്‍, പുതുമയാര്‍ന്ന സമീപനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.

ഉത്തരവാദ ടൂറിസം/ഇന്‍ക്ലൂസീവ് ടൂറിസം/എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം/റീജെനറേറ്റീവ് ടൂറിസം എന്നിവയുടെ സാധ്യതകള്‍, ഡിസൈന്‍ പോളിസി, ടൂറിസം വിദ്യാഭ്യാസവും നൈപുണി വികസനവും-ഭാവിയുടെ ടൂറിസം സാധ്യതകള്‍ക്ക് മനുഷ്യവിഭവ ശേഷിയുടെ വികസനം, ടൂറിസം കേന്ദ്രങ്ങളുടെ രൂപകല്‍പ്പനയിലെ വെല്ലുവിളികളും അവസരങ്ങളും, ആഗോള ടൂറിസം- മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് എന്നിവയിലെ ട്രെന്‍ഡുകള്‍, സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയുടെ പ്രയോഗം, പൈതൃക, സാംസ്‌കാരിക, ആത്മീയ ടൂറിസത്തിന്റെ ഭാവി സാധ്യതകള്‍, ടൂറിസം ബിസിനസ് രംഗത്തെ നൂതനാശയങ്ങള്‍-നിക്ഷേപം, സാഹസിക ടൂറിസം എന്നിങ്ങനെ എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കി സെഷനുകള്‍ നടക്കും.    


ഉദ്ഘാടന സമ്മേളനത്തിൽ എ. രാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ, വൈസ് പ്രസിഡൻ്റ് ഉഷാ കുമാരി, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ. സജീഷ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം സി.വി. വർഗീസ്, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ, വിനോദ സഞ്ചാര വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.

keralam -vision 2031

Related Stories
തന്നെ  വ്യക്തിപരമായി  ആക്രമിക്കാൻ  ബോധപൂർവം ശ്രമിക്കുകയാണെന്ന പരാതിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ.സി.എച്ച്.ഹാരിസ്.

Aug 8, 2025 10:35 AM

തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന പരാതിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ.സി.എച്ച്.ഹാരിസ്.

തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന പരാതിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലെ...

Read More >>
കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത ;വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും, പിന്നാലെ ന്യൂനമർദമാകും

Jul 24, 2025 12:35 PM

കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത ;വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും, പിന്നാലെ ന്യൂനമർദമാകും

കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത ;വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും, പിന്നാലെ...

Read More >>
വിഎസിന്റെ അവസാന യുഎഇ സന്ദർശനം ഹൃദയത്തിൽ സൂക്ഷിച്ച് യൂസഫലി

Jul 22, 2025 01:05 PM

വിഎസിന്റെ അവസാന യുഎഇ സന്ദർശനം ഹൃദയത്തിൽ സൂക്ഷിച്ച് യൂസഫലി

വിഎസിന്റെ അവസാന യുഎഇ സന്ദർശനം ഹൃദയത്തിൽ സൂക്ഷിച്ച്...

Read More >>
വലിയ മാറ്റങ്ങൾക്ക് ഒരു ചെറിയ  തുടക്കം  SPREE (സ്കീം ഫോർ പ്രൊമോഷൻ ഓഫ് രജിസ്ട്രേഷൻ  ഓഫ് എംപ്ലോയർസ് ആൻഡ് എംപ്ലോയീസ് ) പദ്ധതിയുമായി ഇ.എസ്.ഐ കോർപ്പറേഷൻ .

Jul 19, 2025 12:44 PM

വലിയ മാറ്റങ്ങൾക്ക് ഒരു ചെറിയ തുടക്കം SPREE (സ്കീം ഫോർ പ്രൊമോഷൻ ഓഫ് രജിസ്ട്രേഷൻ ഓഫ് എംപ്ലോയർസ് ആൻഡ് എംപ്ലോയീസ് ) പദ്ധതിയുമായി ഇ.എസ്.ഐ കോർപ്പറേഷൻ .

വലിയ മാറ്റങ്ങൾക്ക് ഒരു ചെറിയ തുടക്കം SPREE (സ്കീം ഫോർ പ്രൊമോഷൻ ഓഫ് രജിസ്ട്രേഷൻ ഓഫ് എംപ്ലോയർസ് ആൻഡ് എംപ്ലോയീസ് ) പദ്ധതിയുമായി ഇ.എസ്.ഐ കോർപ്പറേഷൻ...

Read More >>
കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി

Jul 18, 2025 11:37 AM

കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി

കാരണവർ വധക്കേസ് പ്രതി ഷെറിൻ...

Read More >>
' ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രം വധശിക്ഷയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല': തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി.

Jul 16, 2025 12:05 PM

' ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രം വധശിക്ഷയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല': തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി.

' ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രം വധശിക്ഷയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല': തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ്...

Read More >>
Top Stories