അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
പത്തനംതിട്ട ∙ അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. പമ്പയിൽ സ്നാനം നടത്തുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നാണ് നിർദേശം. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസൽ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണം.
പമ്പാനദിയിൽ ഒഴുക്കുള്ളതിനാൽ അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകാനുള്ള സാധ്യതയില്ലെങ്കിലും വെള്ളം കുറയുന്ന സാഹചര്യത്തിൽ ത്രിവേണിയിലെ ചില ഭാഗങ്ങളിൽ ചെറിയ തടാകം പോലെ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവിടേക്ക് തീർഥാടകരെ കടത്തി വിടാതിരിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് നൽകും.
തീർഥാടനത്തിനിടയിൽ അയ്യപ്പന്മാർ ക്ഷേത്രക്കുളങ്ങളിൽ കുളിക്കാൻ സാധ്യതയുള്ളതിനാൽ ക്ലോറിനേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യ വകുപ്പ് ദേവസ്വം ബോർഡുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
sabarimala-pilgrimage-advisory
