സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ മിന്നൽ പരിശോധന

സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ മിന്നൽ പരിശോധന
Dec 4, 2025 11:49 AM | By Editor

സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ മിന്നൽ പരിശോധന

​ശബരിമല  : 

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

​പരിശോധനയിൽ ചില വ്യാപാര സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങൾ കണ്ടെത്തി. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ഫയർ എക്സിറ്റുകൾക്ക് തടസ്സമാകുന്ന രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു.

​ഇത്തരം സുരക്ഷാ വീഴ്ചകൾ വരുത്തിയ സ്ഥാപനങ്ങൾക്ക് അടിയന്തരമായി ക്രമീകരണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പരിശോധനയിൽ സന്നിധാനം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. തീർത്ഥാടനം സുഗമമാക്കുന്നതിന് സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സേന.

sabarimala

Related Stories
ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്

Dec 2, 2025 12:50 PM

ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്

ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ബ​രി​മ​ല​യി​ൽ...

Read More >>
ശബരിമലയിലെയും പമ്പയിലെയും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന

Dec 1, 2025 04:37 PM

ശബരിമലയിലെയും പമ്പയിലെയും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന

ശബരിമലയിലെയും പമ്പയിലെയും വ്യാപാരസ്ഥാപനങ്ങളിൽ...

Read More >>
സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി

Dec 1, 2025 03:28 PM

സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി

സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ...

Read More >>
അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക് നിവേദിക്കാനായി

Dec 1, 2025 12:09 PM

അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക് നിവേദിക്കാനായി

അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക്...

Read More >>
കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്

Nov 29, 2025 04:26 PM

കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്

കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം...

Read More >>
അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

Nov 17, 2025 04:35 PM

അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ...

Read More >>
Top Stories