സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി
ശബരിമല: സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് അണ്ണാനഗർ സ്വദേശിയായ അരശു ഗോവിന്ദൻ (49), സേലം ഉനത്തൂർ സ്വദേശിയായ പ്രകാശ് ( 39 ) എന്നിവരാണ് അറസ്റ്റിലായത്.
ദർശനം കഴിഞ്ഞ് നടപ്പന്തലിന് സമീപത്തുള്ള മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന മലപ്പുറം സ്വദേശി രജീഷിന്റെ പഴ്സാണ് മോഷ്ടിച്ചത്. സന്നിധാനം പൊലീസ് ഇൻസ്പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ, അഖിൽ, നിതിൻ,അഭിൽ, ജീവൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
thieves-arrested-in-sabarimala
