ശബരിമലയിലെയും പമ്പയിലെയും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന
ശബരിമല: ശബരിമലയിലെയും പമ്പയിലെയും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ സന്നിധാനത്തെ മൂന്നു സ്ഥാപനങ്ങൾക്ക് 13,000 രൂപ പിഴ ചുമത്തി. അളവിൽ കുറച്ച് നൽകുകയും അമിത വില ഈടാക്കുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
വൃത്തി കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വിപണനം ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപന വില, തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപന നടത്തുക, എം.ആർ.പിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് പരിശോധന.
shops-inspected-rs-13000-fine-imposed
