അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക് നിവേദിക്കാനായി

അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക് നിവേദിക്കാനായി
Dec 1, 2025 12:09 PM | By Editor

അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക് നിവേദിക്കാനായി

പത്തനംതിട്ട ∙ അരവണ അല്ലാതെ മറ്റു മൂന്ന് തരം പായസം കൂടിയുണ്ട് ശബരിമലയിൽ അയ്യപ്പ സ്വാമിയ്ക്ക് നിവേദിക്കാനായി. ഇടിച്ചുപിഴിഞ്ഞ പായസം, എള്ളുപായസം, വെള്ള നിവേദ്യം എന്നിവ. രാവിലെ 7.30 നുള്ള ഉഷ: പൂജയ്ക്കാണ് ഇടിച്ചുപിഴിഞ്ഞ പായസം നിവേദിക്കുക. പേര് സൂചിപ്പിക്കുന്ന പോലെ തേങ്ങ ഇടിച്ചു പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുത്തു, ശർക്കര ഉൾപ്പെടെ ചേർത്താണ് ഈ പായസം ഉണ്ടാക്കുന്നത്.

അരവണ 12 മണിക്കുള്ള ഉച്ച പൂജയ്ക്കുള്ളതാണ്. വെള്ള നിവേദ്യം എല്ലാ പൂജാ വേളകളിലും ഭഗവാന് സമർപ്പിക്കും. എള്ള് പായസം രാത്രി 9.15 ലെ അത്താഴ പൂജയ്ക്കുള്ളതാണ്. എള്ള് പായസം യഥാർഥത്തിൽ പായസ രൂപത്തിൽ ഉള്ളതല്ലെന്നും എള്ള് തന്നെയാണെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. അത്താഴ പൂജയ്ക്ക് പാനകം എന്ന പാനീയവും അപ്പവും അടയും അയ്യപ്പന് നിവേദിക്കുന്നു. ജീരകവും ശർക്കരയും ചുക്കും കുരുമുളകും ചേർത്ത ഔഷധ ഗുണമുള്ള കഷായ മിശ്രിതമാണ് പാനകം.

പഞ്ചാമൃതം പുലർച്ചെ മൂന്നിന് നട തുറക്കുമ്പോൾ അഭിഷേകത്തിന് ഉപയോഗിക്കുന്നതാണ്. കൽക്കണ്ടം, ശർക്കര, കദളി പഴം, ഉണക്ക മുന്തിരി, നെയ്യ്, തേൻ, ഏലയ്ക്ക പൊടി, ചുക്കുപൊടി എന്നിങ്ങനെ എട്ട് കൂട്ടുകൾ ചേർത്താണ് പഞ്ചാമൃതം തയാറാക്കുന്നത്. പായസങ്ങളിൽ അരവണയും, പിന്നെ പഞ്ചാമൃതവുമാണ് ശബരിമലയിൽ നിന്ന് വിൽപന നടത്തുന്നത്. ഒരു അരവണ ടിന്നിന്റെ പകുതി വലിപ്പമുള്ള ബോട്ടിലിൽ ലഭിക്കുന്ന പഞ്ചാമൃതത്തിന് 125 രൂപയാണ് വില.

sabarimala-payasam-offerings

Related Stories
സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി

Dec 1, 2025 03:28 PM

സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി

സന്നിധാനത്ത് അയ്യപ്പഭക്തന്റെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതികൾ പൊലീസിന്റെ...

Read More >>
കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്

Nov 29, 2025 04:26 PM

കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം വ​കു​പ്പ്

കാ​ന​ന പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി വ​നം...

Read More >>
അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

Nov 17, 2025 04:35 PM

അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യ...

Read More >>
മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

Nov 15, 2025 04:19 PM

മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍...

Read More >>
ശബരിമലയിലെ പൂജകൾ  ഭക്തർക്ക് ഓൺലൈനിലൂടെ   ഇന്ന്  (05.11.2025)  മുതൽ  ബുക്ക് ചെയ്യാം.

Nov 5, 2025 02:32 PM

ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് (05.11.2025) മുതൽ ബുക്ക് ചെയ്യാം.

ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് (05.11.2025) മുതൽ ബുക്ക്...

Read More >>
തീർഥാടകരുടെ തിരക്ക്; വലിയ വാഹനങ്ങൾക്കു പമ്പയിലേക്കു പോകുന്നതിനു നിയന്ത്രണം.

Oct 18, 2025 11:53 AM

തീർഥാടകരുടെ തിരക്ക്; വലിയ വാഹനങ്ങൾക്കു പമ്പയിലേക്കു പോകുന്നതിനു നിയന്ത്രണം.

തീർഥാടകരുടെ തിരക്ക്; വലിയ വാഹനങ്ങൾക്കു പമ്പയിലേക്കു പോകുന്നതിനു...

Read More >>
Top Stories