കോട്ടയം മോനിപ്പള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
കോട്ടയം മോനിപ്പള്ളിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു.
എം സി റോഡിൽ കോട്ടയം മോനിപ്പള്ളിയിലായിരുന്നു അപകടം.
കെഎസ്ആർടിസി ബസും കാറമാണ് കൂട്ടിയിടിച്ചത്. മരിച്ചവർ കാർ യാത്രികരാണ്.
നിയന്ത്രണം നഷ്ടമായ കാർ ബസ്സിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കുട്ടികൾ ഉൾപ്പെടെ 6 പേരാണ് അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത്.
മരിച്ചത് ഞീഴൂർ സ്വദേശികളെന്നെതാണ് പ്രാഥമിക വിവരം.
അപകടത്തിൽ കുറവിലങ്ങാട് പൊലീസ് നടപടികൾ സ്വീകരിച്ച വരികയാണ്.
പൊലിസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
bus-and-car-accident-kottayam-3-died
