തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി
Jan 22, 2026 10:58 AM | By Editor

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി

തിരുവല്ല∙ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 12.41 കോടി രൂപ അനുവദിച്ചു തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി. തിരുവല്ല റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണം സാധ്യമാക്കുന്നതിനായി നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രിയുമായി കണ്ട് ചർച്ചകൾ നടത്തുകയും നിരവധി കത്തുകൾ നൽകുകയും ചെയ്തിരുന്നു. നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതെന്നും റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം എംപി വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനിൽ പ്രധാന കവാടത്തിന്റെ നിർമാണം, എൻട്രൻസ് പോർച്ച്, എൻട്രൻസ് ആർച്ച്, മേൽപാലം, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പുസ്ഥലങ്ങളുടെയും വിസ്തൃതി വർധിപ്പിക്കൽ, സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ സുഗമമായി പ്രവേശിക്കാനും പുറത്ത് പോകാനും പാർക്ക് ചെയ്യാനും വേണ്ട സൗകര്യങ്ങൾ, ലാൻഡ്‌സ്‌കേപ്പിങ്, പ്ലാറ്റ്ഫോമുകളുടെ നവീകരണം, പ്ലാറ്റ്ഫോമുകളിലെ മേൽക്കൂര റൂഫിങ്, റെയിൽവേ ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, ശുചിമുറികളുടെ നിർമാണം, വലിയ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കൽ, സ്റ്റേഷന്റെ എല്ലാ ഭാഗങ്ങളിലും മതിയായ വെളിച്ചം ഉറപ്പാക്കൽ, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ നവീകരണം, ബെഞ്ചുകൾ, വാഷ് ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, സെറിമോണിയൽ ഫ്ലാഗ്, ഇലക്ട്രിഫിക്കേഷൻ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിരിക്കുന്നത്. നവീകരിച്ച സ്റ്റേഷന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കുമെന്നും എംപി പറഞ്ഞു.

thiruvalla-railway-station-renovation

Related Stories
പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം

Jan 16, 2026 10:54 AM

പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം

പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്...

Read More >>
റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി

Jan 9, 2026 02:46 PM

റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി

റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം...

Read More >>
ജലനിരപ്പ് കുറഞ്ഞ് പമ്പ; പുണ്യസ്നാനത്തിനു വെള്ളമെത്തിക്കാൻ കഠിന പരിശ്രമം

Jan 9, 2026 01:00 PM

ജലനിരപ്പ് കുറഞ്ഞ് പമ്പ; പുണ്യസ്നാനത്തിനു വെള്ളമെത്തിക്കാൻ കഠിന പരിശ്രമം

ജലനിരപ്പ് കുറഞ്ഞ് പമ്പ; പുണ്യസ്നാനത്തിനു വെള്ളമെത്തിക്കാൻ കഠിന...

Read More >>
‘മണിനാദം’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ഓര്‍മക്കായി നാടന്‍പാട്ട് മത്സരം

Jan 6, 2026 04:12 PM

‘മണിനാദം’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ഓര്‍മക്കായി നാടന്‍പാട്ട് മത്സരം

‘മണിനാദം’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ഓര്‍മക്കായി നാടന്‍പാട്ട് മത്സരം...

Read More >>
മാരാമൺ കൺവൻഷൻ മണൽപ്പുറത്തേക്ക് ബെയ്‌ലി സാങ്കേതികവിദ്യ പാലങ്ങൾ

Jan 1, 2026 11:01 AM

മാരാമൺ കൺവൻഷൻ മണൽപ്പുറത്തേക്ക് ബെയ്‌ലി സാങ്കേതികവിദ്യ പാലങ്ങൾ

മാരാമൺ കൺവൻഷൻ മണൽപ്പുറത്തേക്ക് ബെയ്‌ലി സാങ്കേതികവിദ്യ...

Read More >>
വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം

Dec 16, 2025 01:08 PM

വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം

വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ്...

Read More >>
Top Stories