തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു
Feb 3, 2026 12:42 PM | By Editor

തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു

കോഴഞ്ചേരി : തോട്ടപ്പുഴശേരിയിൽ അഗ്നിബാധയെ തുടർന്ന് വീട് പൂർണമായി കത്തിനശിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെ കുറിയന്നൂർ വലിയകാലാ ജങ്ഷന് സമീപമാണ് സംഭവം.

മരത്തോൺ എം.വി. തോമസ്, ഭാര്യ സൂസമ്മ തോമസ് എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സൂസമ്മ കുറിയന്നൂർ മാർത്തോമ്മാ പള്ളിയിലെ സേവികാ സംഘത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. ഈ സമയം വീടിന് പുറത്തായിരുന്ന ഗൃഹനാഥൻ വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് കോയിപ്രം പോലീസിനെ വിവരമറിയിച്ചു.

പോലീസ് അറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽനിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കാൻ ശ്രമിച്ചങ്കിലും 150 വർഷത്തിലേറെ പഴക്കമുളള അറയും നിരയുമുളള വീടിന്റെ ഭാഗത്തേക്ക് തീ ശക്തമായി പടരുകയായിരുന്നു. രണ്ട് മണിക്കൂറോളം ശ്രമപ്പെട്ടാണ് തീ അണയ്ക്കാൻ സാധിച്ചത്. വീട്ടുപകരണങ്ങളും ഇരുവരുടേയും സർക്കാർ, ബാങ്ക് രേഖകളും അഗ്നിക്കിരയായി. അഗ്നിരക്ഷാസേനാ തിരുവല്ല യൂണിറ്റിലെ ഉദ്യോഗസ്ഥരായ കെ.എസ്. അജിത്ത്, ശശികുമാർ, ആർ.എസ്. ബിജു, ജോട്ടി പി.ജോസഫ്, ആകാശ് തോമസ്, സണ്ണി, മുകേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

fire force

Related Stories
വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ

Jan 31, 2026 12:36 PM

വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ

വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി...

Read More >>
തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി

Jan 22, 2026 10:58 AM

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി എംപി

തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി ആന്റോ ആന്റണി...

Read More >>
പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം

Jan 16, 2026 10:54 AM

പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം

പത്തനംതിട്ട നഗരസഭാ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക്...

Read More >>
റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി

Jan 9, 2026 02:46 PM

റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി

റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം...

Read More >>
ജലനിരപ്പ് കുറഞ്ഞ് പമ്പ; പുണ്യസ്നാനത്തിനു വെള്ളമെത്തിക്കാൻ കഠിന പരിശ്രമം

Jan 9, 2026 01:00 PM

ജലനിരപ്പ് കുറഞ്ഞ് പമ്പ; പുണ്യസ്നാനത്തിനു വെള്ളമെത്തിക്കാൻ കഠിന പരിശ്രമം

ജലനിരപ്പ് കുറഞ്ഞ് പമ്പ; പുണ്യസ്നാനത്തിനു വെള്ളമെത്തിക്കാൻ കഠിന...

Read More >>
‘മണിനാദം’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ഓര്‍മക്കായി നാടന്‍പാട്ട് മത്സരം

Jan 6, 2026 04:12 PM

‘മണിനാദം’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ഓര്‍മക്കായി നാടന്‍പാട്ട് മത്സരം

‘മണിനാദം’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ഓര്‍മക്കായി നാടന്‍പാട്ട് മത്സരം...

Read More >>
Top Stories