ദുരിതമുഖത്തിൽ മല്ലപ്പള്ളി

ദുരിതമുഖത്തിൽ മല്ലപ്പള്ളി
Aug 4, 2026 03:50 PM | By Editor

ദുരിതമുഖത്തിൽ മല്ലപ്പള്ളി


മല്ലപ്പള്ളി : മല്ലപ്പള്ളിയിൽ പ്രളയദുരിതം തുടങ്ങിയിട്ട് 3 ദിവസത്തിലേറെയായി .ബസ് സ്റ്റാൻഡുകളും പ്രധാന റോഡുകളും ശനിയാഴ്ച രാവിലെ മുതൽ വെള്ളത്തിനടിയിയിൽ ആയിരുന്നു .കോട്ടയം-കോഴഞ്ചേരി കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് കോട്ടയം-മല്ലപ്പള്ളി മാത്രമായി ചുരുങ്ങി.മല്ലപ്പള്ളിയിലും നിന്നും കോഴഞ്ചേരിക്ക് ബസ് ഉണ്ടായിരുന്നതും ഇല്ല .ഇന്ന് മുതൽ ആണ് കോഴഞ്ചേരിക്ക് ബസ് ഓടി തുടങ്ങിയത് .

പായിപ്പാട് വഴി തിരുവല്ലയ്ക്ക് മാത്രമാണ് വണ്ടിയുണ്ടായിരുന്നത് . ഞായറാഴ്ച വെള്ളമിറങ്ങാൻ തുടങ്ങിയെങ്കിലും തിങ്കളാഴ്ച വീണ്ടും കയറുകയായിരുന്നു.ഇന്ന് മുതൽ ആണ് കോഴഞ്ചേരിക്ക് ബസ് ഓടി തുടങ്ങിയത്



വീടുകളും കടകളും ആരാധനാലയങ്ങളും ഒക്കെ കഴുകി വൃത്തിയാക്കാൻ ഇറങ്ങിയവർ അതോടെ പണി മതിയാക്കി മടങ്ങി. കോട്ടാങ്ങൽ, മുരണി, പുല്ലുകുത്തി, പരിയാരം, ദേവൻകര, കല്ലൂപ്പാറ കുറഞ്ഞൂക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകൾ മൂന്ന് ദിവസമായി വെള്ളത്തിലായിരുന്നു . റോഡിൽ വെള്ളമുള്ളടത്തെല്ലാം കെ.എസ്.ഇ.ബി. വൈദ്യുതി വിതരണം നിർത്തിവയ്ക്കുകയും ചെയ്തു .



ശനിയാഴ്ച രാവിലെ മുതൽ മല്ലപ്പള്ളി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. മല്ലപ്പള്ളി സെൻട്രൽ ബസ് സ്റ്റാൻഡ് പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു . ടൗണിലെ നൂറിലധികം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത് . കോടികളുടെ നാശനഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ളത്.


അടിയന്തിര സഹായങ്ങൾക്കായി പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം.

Mallappally in the face of adversity

Related Stories
മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

Sep 18, 2026 12:54 PM

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ...

Read More >>
മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

Sep 18, 2026 11:11 AM

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ ഭാരവാഹികൾ

മാർത്തോമ്മാ സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന് പുതിയ...

Read More >>
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
Top Stories