അടൂർ ലൈഫ്‌ലൈനിലെ ഡോക്ടർമാരുടെ പരിചരണം; ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

അടൂർ ലൈഫ്‌ലൈനിലെ ഡോക്ടർമാരുടെ പരിചരണം; ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ
Aug 15, 2026 10:55 AM | By Editor

അടൂർ : അതുല്യമായ ഒരു മെഡിക്കൽ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് അടൂർ ലൈഫ്‌ലൈൻ ആശുപത്രി. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ യുവാവിനും ഫിലിപ്പൈൻസ് സ്വദേശിനിയായ ഭാര്യയ്ക്കും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച പെൺകുഞ്ഞിനാണ് ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സയിലൂടെ പുതുജീവൻ ലഭിച്ചത്. ജനിച്ചപ്പോൾ കേവലം 630 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിനെയാണ് ഡോക്ടർ ദമ്പതിമാരുടെ നേതൃത്വത്തിൽ പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ സൗദി അറേബിയയിൽ ജോലിചെയ്യുന്ന ദമ്പതികൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന പെൺകുഞ്ഞിന് ലൈഫ്ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. ഭർത്താവ് കൈപ്പട്ടൂർ സ്വദേശിയും ഭാര്യ 33 വയസുകാരിയായ ഫിലിപ്പീൻസ് സ്വദേശിനിയുമാണ്.

പ്രാർത്ഥനകളും കാത്തിരിപ്പുകളും ഒടുവിൽ സഫലമായി. കൈപ്പട്ടൂർ സ്വദേശി സുജിത്ത് എസ്. കുറുപ്പിന്റെയും ഫിലിപ്പൈൻസ് സ്വദേശിനി മിക്കാബേൽ മാർക്യൂസിന്റെയും മകൾ 'ദക്ഷിണ' ഇന്ന് പുഞ്ചിരിയോടെ മാതാപിതാക്കളുടെ കൈകളിലാണ്. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഈ കുഞ്ഞിന്റെ ജീവൻ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഈ ദമ്പതികൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ജനിക്കുന്നത്. എന്നാൽ വെറും 630 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം.

ഡോക്ടർ ദമ്പതിമാരായ ഗൈനക്കോളജിസ്റ്റ് ഡോ. മഞ്ജു എസ്. പ്രഭ, എൻ.ഐ.സി.യു. മേധാവി ഡോ. ബിനു ഗോവിന്ദ് എന്നിവരുടെ കൃത്യമായ ഇടപെടലാണ് ദക്ഷിണയ്ക്ക് രണ്ടാം ജന്മം നൽകിയത്. ലൈഫ്‌ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ അത്യാധുനിക സൌകര്യങ്ങളുള്ള നിയോനാറ്റൽ ഐ.സി.യുവിൽ മാസങ്ങൾ നീണ്ട കഠിനമായ പരിചരണമാണ് കുഞ്ഞിന് നൽകിയത്. ഫിലിപ്പീൻസ് ഭാഷയിൽ 'അത്ഭുതം' എന്നർത്ഥം വരുന്ന 'ആയ' (Aya) എന്ന ചെല്ലപ്പേരിലാണ് അമ്മ മിക്കാബേൽ തന്റെ കുഞ്ഞിനെ സ്നേഹത്തോടെ വിളിക്കുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച് പൂർണ്ണ ആരോഗ്യവതിയായ കുഞ്ഞും കുടുംബവും ഇപ്പോൾ അതീവ സന്തോഷത്തിലാണ്. മെഡിക്കൽ ടീമിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചാണ് അവർ ആശുപത്രിയോട് വിടപറഞ്ഞത്.

adoor life line

Related Stories
കോന്നിയിൽ  മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി

Aug 15, 2026 03:43 PM

കോന്നിയിൽ മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി

കോന്നിയിൽ മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി...

Read More >>
പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ  മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തും

Aug 14, 2026 05:02 PM

പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തും

പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തും...

Read More >>
എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം

Aug 14, 2026 04:17 PM

എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം

എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ...

Read More >>
കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന ജവാന്മാർ

Aug 14, 2026 02:13 PM

കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന ജവാന്മാർ

കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന...

Read More >>
വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ  ഉപരോധിച്ചു

Aug 14, 2026 12:40 PM

വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ ഉപരോധിച്ചു

വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ ...

Read More >>
പത്തനംതിട്ട സെൻ്റ് മേരീസ് കത്തീഡ്രലിൽ വാങ്ങിപ്പ് പെരുന്നാൾ

Aug 14, 2026 11:19 AM

പത്തനംതിട്ട സെൻ്റ് മേരീസ് കത്തീഡ്രലിൽ വാങ്ങിപ്പ് പെരുന്നാൾ

പത്തനംതിട്ട സെൻ്റ് മേരീസ് കത്തീഡ്രലിൽ വാങ്ങിപ്പ് പെരുന്നാൾ...

Read More >>
Top Stories