ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തി ;ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷം മടങ്ങിപ്പോയി

ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ  മുന്നറിയിപ്പില്ലാതെ എത്തി ;ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷം മടങ്ങിപ്പോയി
Aug 20, 2026 02:02 PM | By Editor

ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തി ;ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷം മടങ്ങിപ്പോയി

നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങാതെ മടങ്ങിയത് ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും ഇടയാക്കി. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ നിന്ന ശേഷം ഹെലികോപ്റ്റർ തിരികെ പറന്നുപോവുകയായിരുന്നു.ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷം തിരികെ പോയ ഹെലികോപ്റ്ററിന്റെ ദൗത്യം എന്തായിരുന്നു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതീവ സുരക്ഷാ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിയതാണോ അതോ നിരീക്ഷണപ്പറക്കലായിരുന്നോ എന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ സംഭവം വാർത്തയായതോടെ പ്രതികരിച്ച ഇന്ത്യൻ വ്യോമസേന, പ്രകൃതി ദുരന്ത രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായ പരീക്ഷണ പറക്കലായിരുന്നു ഇതെന്ന് വ്യക്തത വരുത്തി. എടിഎസിൽ നിന്നും പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചു. ജടായു പാറ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തിയത്.

An Indian Air Force helicopter made an unannounced arrival at Sabarimala Nilakkal; after hovering over the helipad for a short duration, it returned.

Related Stories
കോന്നിയിൽ  മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി

Aug 15, 2026 03:43 PM

കോന്നിയിൽ മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി

കോന്നിയിൽ മൂരി കിടാവിനെ ആക്രമിച്ച് കൊന്നത് പുലി...

Read More >>
അടൂർ ലൈഫ്‌ലൈനിലെ ഡോക്ടർമാരുടെ പരിചരണം; ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

Aug 15, 2026 10:55 AM

അടൂർ ലൈഫ്‌ലൈനിലെ ഡോക്ടർമാരുടെ പരിചരണം; ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന് പുതുജീവൻ

അടൂർ ലൈഫ്‌ലൈനിലെ ഡോക്ടർമാരുടെ പരിചരണം; ഫിലിപ്പൈൻസുകാരി യുവതിക്ക് ജനിച്ച 630 ഗ്രാം ഭാരമുള്ള കുഞ്ഞിന്...

Read More >>
പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ  മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തും

Aug 14, 2026 05:02 PM

പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തും

പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി പിസി വിഷ്ണുനാഥ് ദേശീയ പതാക ഉയർത്തും...

Read More >>
എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം

Aug 14, 2026 04:17 PM

എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം

എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ...

Read More >>
കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന ജവാന്മാർ

Aug 14, 2026 02:13 PM

കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന ജവാന്മാർ

കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന...

Read More >>
വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ  ഉപരോധിച്ചു

Aug 14, 2026 12:40 PM

വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ ഉപരോധിച്ചു

വായ്പ തിരിച്ചടച്ച് കഴിഞ്ഞിട്ടും ഈടായി നൽകിയ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ ...

Read More >>
Top Stories