കോന്നി : അസ്ഥി ഒടിയുന്ന അപൂർവ്വ രോഗം ബാധിച്ച് ചെറുപ്പത്തിൽ തന്നെ പരസഹായമില്ലാതെ കിടക്കയിൽ നിന്ന് അനങ്ങുവാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയിൽ തുടരുമ്പോഴും സാമൂഹിക സേവനം കൈവിടാതെ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുന്നതിലൂടെ മാതൃക പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കോന്നി മങ്ങാരം വട്ടതകിടിയിൽ നിഷാന്ത് കുഞ്ഞുമോൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം വൈസ് പ്രസിഡൻ്റായി ചുമതല ഏറ്റെടുത്തു. 2007-08 ൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റായി വോട്ടെടുപ്പിൽ വിജയിച്ചിരുന്നു. ആ കാലയളവിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാജീവ് സത്വവ നേരിട്ട് വീട്ടിൽ എത്തിയാണ് നിഷാന്തിന് മെമ്പർഷിപ്പ് നൽകിയത്. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് നിഷാന്ത് പത്ത്, +2 പരീക്ഷകൾ എഴുതിയിരുന്നത്. തുടർന്ന് BSNL റീച്ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലൂടെ സംരംഭകനായി മാറി. യുവജന സംഘടനകളുടെ സജീവ അംഗമായി പ്രവർത്തിയ്ക്കുന്ന നിഷാന്ത് സംഘടനകളുമായി ബന്ധപ്പെട്ട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഡിസിസി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ നിഷാന്ത് കുഞ്ഞുമോനെ വീട്ടിൽ എത്തി മണ്ഡലം വൈസ് പ്രസിഡൻ്റിൻ്റെ ചുമതല കൈമാറി അനുമോദനങ്ങൾ അറിയിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, ഡിസിസി സെക്രട്ടറി സജി കൊട്ടക്കാട്, ബൂത്ത് പ്രസിഡൻ്റ് ലിസി സാം എന്നിവർ കൂടെ ഉണ്ടായിരുന്നു.
anumodichu.