പമ്പയിലും നിലയ്ക്കലും തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ ഇനി മുതൽ ജർമൻ പന്തലുകൾ

പമ്പയിലും നിലയ്ക്കലും തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ ഇനി മുതൽ ജർമൻ പന്തലുകൾ
Nov 7, 2026 03:24 PM | By Editor

പമ്പയിലും നിലയ്ക്കലും തീർഥാടകർക്ക് വിരിവച്ചു വിശ്രമിക്കാൻ ഇനി മുതൽ ജർമൻ പന്തലുകൾ


ദർശനത്തിനെത്തുന്ന തീർഥാടകർക്കു വിരിവച്ചു വിശ്രമിക്കാൻ പമ്പയിലും നിലയ്ക്കലും ജർമൻ പന്തലുകൾ ഒരുക്കി. തിരക്കു കാരണം തീർഥാടകരെ പമ്പയിൽ തടഞ്ഞു നിർത്തുമ്പോൾ 3500 പേരോളം വിശ്രമിച്ചിരുന്ന രാമമൂർത്തി മണ്ഡപം 2018 ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയിരുന്നു. അതിനു പകരമാണു താൽക്കാലിക സംവിധാനമായി ത്രിവേണി വലിയ പാലത്തിനു സമീപം 5000 പേർക്കു വിശ്രമിക്കാൻ കഴിയുന്ന രണ്ടു ജർമൻ പന്തലുകൾ നിർമിച്ചത്.


പന്തലിന്റെ മധ്യത്തിലോ ഉൾഭാഗത്തോ തൂണുകൾ ഇല്ലാത്തതിനാൽ തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിനും സംഘമായി വിശ്രമിക്കുന്നതിനും പന്തലിൽ സൗകര്യമുണ്ട്. മഴ, കാറ്റ്, കടുത്ത വെയിൽ എന്നിവയെ പ്രതിരോധിക്കാനാകും. ഉൾവശത്തു തട്ട് അടിച്ചിട്ടുള്ളതിനാൽ വിരിവച്ചു കിടക്കുകയും ചെയ്യാം. നിലയ്ക്കലിൽ 3 ജർമൻ പന്തലുകളാണു നിർമിച്ചത്. അതിൽ രണ്ടെണ്ണം തീർഥാടകർക്കു വിശ്രമിക്കുന്നതിനും ഒന്ന് പൊലീസ്, റവന്യു വിഭാഗത്തിന്റെ കൺട്രോൾ റൂമിനുമാണ്.


അതേസമയം സന്നിധാനത്തു തീർഥാടകർക്കു മഴയും വെയിലും ഏൽക്കാതെ വിശ്രമിക്കാൻ സൗകര്യം കുറവാണ്. വലിയ നടപ്പന്തലിന്റെ ഒരുവശത്തും പാണ്ടിത്താവളത്തിൽ അയ്യപ്പ നിലയത്തിലുമാണു വിരിവയ്ക്കാൻ സൗകര്യം ഉള്ളത്. നിലയ്ക്കലിൽ മാസ്റ്റർ പ്ലാനിൽ നിർമിച്ച 8 കെട്ടിടങ്ങൾ ഉണ്ട്. അതിൽ 6 എണ്ണം പൊലീസിന്റെ താമസ സൗകര്യത്തിനായി വിട്ടുനൽകി. പൊലീസിനു മെസ് ഹാളും ഇതിൽ ക്രമീകരിക്കുന്നുണ്ട്. കെഎസ്ആർടിസി, ദേവസ്വം ജീവനക്കാർക്കു താമസത്തിന് ഓരോ കെട്ടിടം വീതം നൽകും.

From now on, German tents will be available in Pamba and Nilakkal for pilgrims to lay their mats and rest

Related Stories
 ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ 'സ്വാസ്ഥ്യം ശരണം' ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക തുടക്കം

Nov 7, 2026 10:20 AM

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ 'സ്വാസ്ഥ്യം ശരണം' ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക തുടക്കം

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യസുരക്ഷയൊരുക്കാൻ 'സ്വാസ്ഥ്യം ശരണം' ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് ഔദ്യോഗിക...

Read More >>
ടോറസ് വാഹനങ്ങളുടെ അമിതവേഗം; അപകടങ്ങൾ തുടർക്കഥയാകുന്നു

Nov 6, 2026 02:02 PM

ടോറസ് വാഹനങ്ങളുടെ അമിതവേഗം; അപകടങ്ങൾ തുടർക്കഥയാകുന്നു

ടോറസ് വാഹനങ്ങളുടെ അമിതവേഗം; അപകടങ്ങൾ...

Read More >>
ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം ചെയ്തു

Nov 6, 2026 10:16 AM

ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം ചെയ്തു

ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം...

Read More >>
അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Nov 5, 2026 05:09 PM

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍...

Read More >>
തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

Nov 5, 2026 04:52 PM

തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക്...

Read More >>
കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

Nov 5, 2026 11:41 AM

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30%...

Read More >>
Top Stories