ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം ചെയ്തു

ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു; ഭക്തർക്കായി 'ശബരി പോർട്ടൽ' ഉദ്ഘാടനം ചെയ്തു
Nov 6, 2026 10:16 AM | By Editor

പമ്പ: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള അവലോകന യോഗം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ ഭക്തജനങ്ങൾക്ക് ശബരിമലയുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങളും വിവിധ സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനായി തയാറാക്കിയ "ശബരി പോർട്ടൽ" (https://sabariportaldcpta.in) റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഈ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയാറാക്കിയിരിക്കുന്നത്.

തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ റാന്നി എം.എൽ.എ. പഴകുളം മധു, ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കോട്ടയം ജില്ലാ കളക്ടർ. ചേതൻ കുമാർ മീണ എന്നിവർ പങ്കെടുത്തു. ഇവർക്ക് പുറമെ ശബരിമല എ.ഡി.എം. ദിലീപ് കെ. കൈനിക്കര, പത്തനംതിട്ട എ.ഡി.എം. ആർ. രാജലക്ഷ്മി, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും അവലോകന യോഗത്തിന്റെ ഭാഗമായി.‌

ശബരി പോർട്ടലിലൂടെ' ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ

തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്:


• തത്സമയ വിവരങ്ങൾ: ക്യൂവിലെ തിരക്ക്, ദർശനത്തിനായുള്ള തത്സമയ കാന്ത്രിപ്പിപ്പ് സമയം (Darshan Wait Time) എന്നിവ ഭക്തർക്ക് മുൻകൂട്ടി അറിയാം.

• ബുക്കിംഗും യാത്രാ വിവരങ്ങളും: വിർച്വൽ ക്യൂ (Virtual Q), സ്പോട്ട് ബുക്കിംഗ് എന്നിവയ്ക്കുള്ള ഗൈഡ് ലൈനുകൾ, കെ.എസ്.ആർ.ടി.സി ബസ് ഷെഡ്യൂളുകൾ, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം സ്പെഷ്യൽ ട്രെയിൻ സമയവിവരങ്ങൾ എന്നിവ ലഭ്യമാണ്.

• ഡിജിറ്റൽ മാപ്പ് (Sabari Map): തീർത്ഥാടന പാതയിലെ മെഡിക്കൽ സെന്ററുകൾ, കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, പാർക്കിംഗ് ഏരിയകൾ എന്നിവ കൃത്യമായി കണ്ടെത്താം.

• പരാതി പരിഹാര സെൽ: ഹോട്ടലുകളിലും മറ്റും അമിതവില ഈടാക്കിയാൽ ഔദ്യോഗിക വിലവിവരപ്പട്ടികയുമായി ഒത്തുനോക്കി പോർട്ടൽ വഴി നേരിട്ട് പരാതി രജിസ്റ്റർ ചെയ്യാം.

• Lost & Found: യാത്രയ്ക്കിടയിൽ ആളുകളെയോ സാധനങ്ങളെയോ നഷ്ടപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും കണ്ടെത്താനുമുള്ള പ്രത്യേക സംവിധാനം പോർട്ടലിലുണ്ട്.


അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകൾ (24X7 Helpline)

ഭക്തർക്ക് ഏത് അടിയന്തര സാഹചര്യത്തിലും ബന്ധപ്പെടുന്നതിനായി താഴെ പറയുന്ന നമ്പറുകൾ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്:

• പോലീസ്: 04735-202016

• ആംബുലൻസ്: 04735-203232

• ഫയർ ഫോഴ്സ്: 101

• ജില്ലാ കൺട്രോൾ റൂം: 1077

• പമ്പ കൺട്രോൾ റൂം: 04735-202048


Sabarimala News

Related Stories
അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Nov 5, 2026 05:09 PM

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

അടൂരിൽ പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു വാഹനാപകടത്തില്‍ ഒരാള്‍...

Read More >>
തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

Nov 5, 2026 04:52 PM

തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

തിരുവല്ല പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ സീലിംഗ് ഇളകി വീണു : വനിതാ ജീവനക്കാര്‍ക്ക്...

Read More >>
കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

Nov 5, 2026 11:41 AM

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30% വനിതകളാകും

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു ;സേനയുടെ അംഗബലത്തിന്റെ 30%...

Read More >>
അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

Nov 5, 2026 11:10 AM

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി

അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മ അടക്കമുള്ള പ്രതികൾ അറസ്റ്റ് ഒഴിവാക്കാൻ നീക്കം...

Read More >>
പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് അപകടം

Nov 4, 2026 02:56 PM

പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് അപകടം

പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിന് സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വയലിലേക്ക് മറിഞ്ഞ്...

Read More >>
അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

Nov 4, 2026 10:29 AM

അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ

അടൂർ സ്റ്റേഷൻ അതിക്രമം: ഒടുവിൽ നടപടി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്...

Read More >>
Top Stories