മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ നിർദേശങ്ങളുമായി കെഎസ്ആർടിസി

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ നിർദേശങ്ങളുമായി കെഎസ്ആർടിസി
Nov 17, 2026 11:51 AM | By Editor

പത്തനംതിട്ട : മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ നിർദേശങ്ങളുമായി കെഎസ്ആർടിസി. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ ദീർഘദൂര സർവീസുകളിൽ പമ്പയിലെത്തുന്ന ഭക്തർക്ക് അവിടെ നിന്ന് ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് ലഭിക്കില്ല. ഇവർക്ക് സ്പോട്ട് ബുക്കിങ്ങിനായി വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങേണ്ടിവരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ എത്തുന്ന ഭക്തരിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരെ മാത്രമായിരിക്കും പമ്പയിലേക്ക് കൊണ്ടുപോകുക.


സ്പോട്ട് ബുക്കിങ്ങിനായി എത്തുന്നവരെ നിലയ്ക്കലിൽ ഇറക്കണമെന്നാണ് നിർദേശം. ടിക്കറ്റ് നൽകുന്ന സമയത്ത് കണ്ടക്ടർമാർ ഭക്തരുടെ വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. ബുക്കിങ് അനുസരിച്ച് പമ്പയിലേക്കോ നിലയ്ക്കലിലേക്കോ ടിക്കറ്റ് നൽകണമെന്നും നിർദേശമുണ്ട്. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ പമ്പയിലെത്തുന്നവർക്ക് വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങേണ്ടിവരുന്നത് കടുത്ത ബുദ്ധിമുട്ടിനും സമയനഷ്ടത്തിനും കാരണമാകും. പമ്പയിൽ അനാവശ്യ തിരക്കും നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളിൽ അധിക യാത്രക്കാരുടെ തിരക്കും ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാനാണ് കെഎസ്ആർടിസിയുടെ നടപടി.

virtual queue booking

Related Stories
ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികനായ പോലീസുകാരന് പരിക്ക്

Nov 17, 2026 04:31 PM

ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികനായ പോലീസുകാരന് പരിക്ക്

ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ചു; ബൈക്ക് യാത്രികനായ പോലീസുകാരന്...

Read More >>
 തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു

Nov 16, 2026 12:09 PM

തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു

തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക്...

Read More >>
ഏറ്റവും പുതിയ അത്യാധുനിക AI അധിഷ്ഠിത CT സ്കാനർ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ

Nov 14, 2026 03:49 PM

ഏറ്റവും പുതിയ അത്യാധുനിക AI അധിഷ്ഠിത CT സ്കാനർ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ

ഏറ്റവും പുതിയ അത്യാധുനിക AI അധിഷ്ഠിത CT സ്കാനർ അടൂർ ലൈഫ് ലൈൻ...

Read More >>
ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു

Nov 14, 2026 03:30 PM

ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു

ശിശുദിനത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രധാനമന്ത്രി കൗശൽ കേന്ദ്രത്തിന്റെ (PMKK) ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടീലും...

Read More >>
പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു

Nov 14, 2026 03:02 PM

പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു

പമ്പാനദിയിലൂടെ എണ്ണപ്പാട പോലുള്ള ദ്രാവകം ഒലിച്ചു പോകുന്നു ...

Read More >>
പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

Nov 14, 2026 10:43 AM

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തിന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ...

Read More >>
Top Stories