സാംസ്കാരിക മുദ്രകൾ മാനവകുലത്തിൻ്റെ നിലനില്പിനുള്ള ആധാരശിലകൾ: ഡോ. വി.പി. ജോയി.
ചരിത്രസാംസ്കാരിക മുദ്രകൾ മാനവകുലത്തിൻ്റെ നിലനില്പിനുള്ള ആധാരശിലകളാണെന്നും ചരിത്ര പഠനം സംസ്കാരസമ്പന്നമായ ഒരു ജനതയെ സൃഷ്ടിക്കുന്നുവെന്നും മുൻ ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. വി.പി.ജോയ് അഭിപ്രായപ്പെട്ടു. റിട്ട. അധ്യാപകനും പാവനാടകകലാകാരനുമായ എം.എം ജോസഫ് മേക്കൊഴൂരിൻ്റെ ദിനവിജ്ഞാനകോശം എന്ന കൃതിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകനും ആകാശവാണി അവതാരകനുമായ കടമ്മനിട്ട ആർ.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം നിർവഹിച്ചു.. പത്തനംതിട്ട ഭദ്രാസനം വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ പുസ്തകസ്വീകാരം നടത്തി. ഗ്രന്ഥകാരനും രാജ്യാന്തര പരിശീലകനുമായ ബിനു കെ സാം പുസ്തകത്തെ പരിചയപ്പെടുത്തി. എഴുത്തുകാരൻ ജോർജ് തഴക്കര, പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ, മാധ്യമ പ്രവർത്തകനായ വിനോദ് ഇളകൊള്ളൂർ, പ്രിയദർശിനി പബ്ളിക്കേഷൻസ് കോഡിനേറ്റർ ജി.രഘുനാഥ്, മാത്യു ഏബ്രഹാം, ആർ ശ്രീലത, എസ്. ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
Cultural imprints are cornerstones of human existence