നിരപരാതിയായിരുന്ന ഉമ്മൻചാണ്ടിയുടെ കേസിൽ അന്വേഷണം സി.ബി.ഐ യെ ഏൽപ്പിച്ച മുഖ്യമന്ത്രിയുടെ പാർട്ടി സെക്രട്ടറിക്കിപ്പോൾ സി.ബി.ഐവിരോധം നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ ഉണ്ടായതു എങ്ങെനെയെന്നു ഡി.സി.സി പ്രസിഡൻ്റ്

Nov 28, 2024 02:23 PM | By Editor

നിരപരാധിയായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ കേസിൽ കുരുക്കാൻ സരിത എസ്. നായരിൽ നിന്നും വെള്ളപേപ്പറിൽ പരാതി എഴുതിവാങ്ങി അന്വേഷണം സി.ബി.ഐ യെ ഏൽപ്പിച്ച മുഖ്യമന്ത്രിയുടെ പാർട്ടി സെക്രട്ടറി ഇപ്പോൾ സി.ബി.ഐ ക്കെതിരായി ആക്ഷേപം പറയുന്നത് വിരോധാഭാസമാണ്. അന്നില്ലാതിരുന്ന സി.ബി.ഐ വിരോധം നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുവാനും ഇപ്പോഴുള്ള അന്വേഷണം അട്ടിമറിക്കുവാനുമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് പറഞ്ഞു. നവീൻ ബാബു വിൻ്റെ മരണത്തിന് ശേഷമുള്ള ഇൻക്വസ്റ്റ് നടപടികൾ, പോസ്റ്റുമോർട്ടം, സി.പി.എം നേതാക്ക മൂടെ ഇടപെടൽ മൂലം പെട്ടന്ന് മൃതദേഹം സംസ്‌കരിച്ച നടപടി എന്നിവ സംശയം ജനിപ്പിക്കുന്ന താണ്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിൻ്റെ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറാകാത്തതും സി.സി.റ്റി.വി ദൃശ്യങ്ങളും ഫോൺ രേഖകളും കണ്ടെടുത്ത് വിശദമായി അന്വേഷണം നടത്താ ത്തതും വൻ ഗൂഢാലോചനയുടെ ഫലമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് പറഞ്ഞു. ഇക്കാര്യ ത്തിൽ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ്റെ നിലപാടുകൾ സംശയകരമാണ്. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യത്തെക്കുറിച്ച് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മറ്റ് നേതാക്കളും അഭിപ്രായം വ്യക്തമാക്കത്തത് ജാള്യതയും കണ്ണൂർ ലോബിയോടുള്ള വിധേയത്വവും മൂലമാണെന്ന് ഡി.സിസി പ്രസിഡൻ്റ്

നവീൻ ബാബുവിൻറെ ദുരൂഹമായ മരണം സംബന്ധിച്ച് യഥാർത്ഥ വസ്‌തുതകൾ വെളിച്ചത്ത് കൊണ്ടുവന്ന് നീതി ഉറപ്പാക്കുന്നതിന് ഇപ്പോഴുള്ള എസ്.ഐ.റ്റി യുടെ അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് കേന്ദ്ര ഏജൻസിയായ സി.ബി.ഐ നെ ഏൽപ്പിക്കണമെന്ന കൂടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കുവാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾ ഡി.സി.സി സംഘടിപ്പിക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

മാധ്യമ സമ്മേളനത്തിൽ യൂ.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡൻ്റ് എ. സുരേഷ് കുമാർ, സംഘടനകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പങ്കെടുത്തു.

CBI INVESTIGATION

Related Stories
 സ്വർണവില സർവകാല റെക്കോർഡിൽ

Apr 17, 2025 12:36 PM

സ്വർണവില സർവകാല റെക്കോർഡിൽ

സ്വർണവില സർവകാല...

Read More >>
 കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

Apr 17, 2025 12:06 PM

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം...

Read More >>
ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

Apr 16, 2025 12:53 PM

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്...

Read More >>
യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Apr 15, 2025 11:03 AM

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ്...

Read More >>
അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

Apr 15, 2025 11:03 AM

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു; നാ​ലു​പേ​ർ​ക്ക്...

Read More >>
മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു  പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

Apr 14, 2025 12:30 PM

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു...

Read More >>
Top Stories