നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയതിൽ പ്രതികരിച്ച് അച്ഛൻ സജീവ്. പ്രിൻസിപ്പലിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നും എന്നാൽ സ്ഥലം മാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അമ്മു ഒരു പാവമായിരുന്നു. പിടിച്ചുനിർത്താൻ പറ്റിക്കാണില്ല. ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു അവൾക്കെന്നും അദ്ദേഹം പ്രതികരിച്ചു. ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയും അമ്മുവിന്‍റെ അച്ഛൻ സജീവ് ആരോപണമുന്നയിക്കുന്നു
മാസ് കൗൺസിലിംഗ് എന്നുപറഞ്ഞാണ് അദ്ദേഹം കുട്ടികളെ വിളിച്ചത്. സാധാരണ കൗൺസിലിംഗ് എന്നാൽ ഒറ്റയ്ക്ക് വിളിച്ചാണ് നടത്തുന്നത്. പ്രതികളായ വിദ്യാർഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി. കൗണ്‍സിലിങ് എന്ന പേരിൽ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അമ്മുവിനോട് നിരപരാധിത്വം തെളിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്തുതെറ്റ് ചെയ്തിട്ടാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന് അവൾ ചോദിച്ചു. അതിനുശേഷമാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചതായി വാർത്ത വന്നതെന്നും അദ്ദേഹം പറഞ്ഞു
ammu