റാന്നിയില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു ഒരാള്‍ അറസ്റ്റില്‍

റാന്നിയില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു ഒരാള്‍ അറസ്റ്റില്‍
Dec 11, 2024 10:28 AM | By Editor

റാന്നിയില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു ഒരാള്‍ അറസ്റ്റില്‍  

റാന്നി▪️ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുകയും, കച്ചവടം ചെയ്യുകയും ചെയ്ത സ്‌റ്റേഷനറി കടയുടമയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.

റാന്നി ചെറുകുളഞ്ഞി വലിയകുളം കൈതതടത്തില്‍ പാന്റ് രാജനെന്നറിയപ്പെടുന്ന എസ്. രാജന്‍ (65) ആണ് പിടിയിലായത്.

കടയില്‍ നിന്നും നാല് ബക്കറ്റുകളിലും രണ്ട് ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന ഹാന്‍സ്, കൂള്‍ ഇനങ്ങളില്‍പ്പെട്ട നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇട്ടിയപ്പാറ അടച്ചിപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിലെ ഇയാള്‍ നടത്തുന്ന രണ്ടുമുറിക്കടയിലാണ് ഇവ വില്പനക്കായി സൂക്ഷിച്ചിരുന്നത്. അനധികൃത കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്നായിരുന്നു പരിശോധന.

കടയുടെ വരാന്തയില്‍ പ്ലാസ്റ്റിക് മേശക്കടിയില്‍ ബക്കറ്റുകളിലും ചാക്കുകളിലുമായി സൂക്ഷിച്ച ഇവയില്‍ പൊട്ടിക്കാത്ത 120 പാക്കറ്റും പൊട്ടിച്ച 450 പാക്കറ്റും ഹാന്‍സും, 350 പാക്കറ്റ് കൂളുമാണ് ഉണ്ടായിരുന്നത്.

arrested

Related Stories
ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ.

Apr 22, 2026 03:47 PM

ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ.

ഇവിടെ മത്സരഓട്ടം നടക്കില്ല ; 6 സിഗ്നലുകളാണു തിരുവല്ല ബൈപാസിൽ....

Read More >>
അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

Apr 22, 2026 02:03 PM

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല സംഘടിപ്പിച്ചു

അടൂർ ലൈഫ്‌ലൈൻ ആശുപത്രിയിൽ ദേശീയ ലാപറോസ്കോപിക് ശിൽപ്പശാല...

Read More >>
പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

Apr 22, 2026 11:27 AM

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ പിടിയിൽ

പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ബ*ലാ*ത്സം*ഗം ചെയ്ത് നഗ്ന ഫോട്ടോകൾ പകർത്തി പ്രചരിപ്പിച്ചയാൾ...

Read More >>
കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

Apr 21, 2026 09:58 PM

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ് കുമാർ

കുമ്പഴ സോണൽ ഓഫീസ് പൂട്ടുന്നുവെന്നത് വ്യാജ പ്രചരണം; എൽഡിഎഫ് മാർച്ച് പരിഹാസ്യം: അഡ്വ. എ. സുരേഷ്...

Read More >>
കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

Apr 21, 2026 01:01 PM

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന...

Read More >>
വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

Apr 21, 2026 11:36 AM

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്

വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജിന് ജപ്തി നോട്ടീസ്...

Read More >>
Top Stories