കളമശേരി സ്വദേശിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 72കാരന്റെ 26 ലക്ഷം രൂപ തട്ടിയ കേസിൽ പത്തനംതിട്ട കലഞ്ഞൂർ പ്രഭാമന്ദിരത്തിൽ ഗൗതം പ്രദീപിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.വാട്സാപ് കോൾ വിളിച്ച് സാമ്പത്തിക ലാഭം ഉറപ്പു നൽകി, വ്യാജ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.
പരാതിക്കാരൻ ആദ്യം രണ്ടുലക്ഷം രൂപ നൽകി,ആപ്പിൽ ലാഭം കണ്ടതിനെത്തുടർന്ന് പിന്നീട് 10 ലക്ഷവും പിന്നാലെ14 ലക്ഷവും നിക്ഷേപിച്ചു.പണം പിൻവലിക്കാൻ നോക്കിയപ്പോഴാണ് ചതി മനസിലായത്.പരാതിക്കാരൻ ഇത്തരത്തിൽ പല വ്യാജ ഓൺലൈൻ ആപ്പുകളിലായി 43 ലക്ഷം രൂപ നിക്ഷേപിച്ചെന്ന് കളമശേരി പൊലീസ് പറഞ്ഞു.
areested