ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.

 ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.
Dec 12, 2024 12:06 PM | By Editor


അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ കീഴിലുള്ള കോന്നി മൾട്ടിസ്പെഷ്യൽറ്റി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ശ്രീ കെ യു ജനീഷ്കുമാർ എം എൽ ഏ ഉദ്ഘാടനം ചെയ്യതു. ECG, ECHO, TMT ലാബുകളുടെ ഉദ്ഘാടനം കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ആനി സാബു നിർവ്വഹിച്ചു.


ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ് പാപ്പച്ചൻ, ലൈഫ് ലൈൻ ഡയറക്ടർ ശ്രീമതി. ഡെയിസി പാപ്പച്ചൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ ഇന്റെർവെൻഷണൽ കാർഡിയോ ളജിസ്റ്റുമായ ഡോ. സാജൻ അഹമ്മദ് ഇസഡ്, സീനിയർ കാർഡിയാക് തൊറാസിക് സർജൻ ഡോ.എസ്സ്. രാജഗോപാൽ,സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത്, സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി.വിജയകുമാർ, അഡ്മിനിസ്ട്രേറ്റർ മേഘ.എം.പിള്ള തുടങ്ങിയവർ സംസാരിച്ചു.


തുടക്കത്തിൽ എല്ലാ ബുധനാഴ്ച ദിവസങ്ങളിലുമാണ് കാർഡിയോളജി വിഭാഗം കോന്നി ക്ലിനിക്കിൽ പ്രവർത്തിക്കുക. സീനിയർ കാർഡിയോളജി കൺസൽട്ടൻറ് ഡോ സന്ദീപ് ജോർജ് വില്ലോത്ത് നേതൃത്വം വഹിക്കും. 2025 ജനുവരി 10 വരെ കാർഡിയോളജി കൺസൾട്ടേഷൻ പൂർണമായും സൗജന്യമായിരിക്കും. ECG, ECHO, TMT എന്നിവ പ്രസ്തുത കാലയളവിൽ 50% നിരക്കിലായിരിക്കും.


തുടർ ചികിത്സയായ ആഞ്ജിയോഗ്രാമോ ആൻജിയോപ്ലാസ്റ്റിയോ മറ്റു വിദഗ്ധ ചികിത്സയോ വേണ്ടി വരുന്ന പക്ഷം ആയതു അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഹാർട്ട് ഇന്സ്ടിട്യൂട്ടിൽ ലഭ്യമാക്കുന്നതാണ്. രോഗിയെ ലൈഫ് ലൈനിൽ എത്തിക്കുന്നതിന് ആംബുലൻസ് സൗകര്യം ക്ലിനിക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ലൈഫ് ലൈൻ ആശുപത്രിയിൽ 2023 ഡിസംബർ ഒടുവിൽ ആരംഭിച്ച ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഹൃദയ ചികിത്സാരംഗത്തു വലിയ കുതിപ്പാണ് നടത്തിയിട്ടുള്ളത്. ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളുള്ള ഹാർട്ട് ഇന്സ്ടിട്യൂട്ടിൽ ഇതിനോടകം അപൂർവ്വ മായിട്ടുള്ള അനവധി ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.

ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റെ ചുരുക്കം മാറ്റുന്നതിനായുള്ള ടാവർ (TAVR - Trans Catheter Aortic Valve Replacement) ചികിത്സ, കീ ഹോൾ വഴിയുള്ള ബൈപാസ് സര്ജറി, ഹൃദയത്തിലെ രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്കുകളെ നീക്കം ചെയ്യുവാനുള്ള ആന്ജിയോപ്ലാസ്റ്റിയിലെ നൂതന ചികിത്സ, ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യയായ NIRS (Near Infra Red Spectroscopy) ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റി, ലേസർ ആൻജിയോപ്ലാസ്റ്റി തുടങ്ങിയവയിൽ വിജയം വരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആറുമാസമായി കോന്നിയിൽ പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈൻ ക്ലിനിക്കിൽ ഗൈനെക്കോളജി, വന്ധ്യതാചികിത്സ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, പൾമോനോളജി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളുടെ സേവനം ഇതിനകം ലഭ്യമാണ്. കോന്നി ക്ലിനിക് ഫോൺ നമ്പർ 0468-2343333, 9188922869.

konni clinic

Related Stories
പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

Nov 10, 2025 04:58 PM

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ...

Read More >>
 പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ C ശ്രമത്തിന്റെ ദൃശ്യം

Nov 10, 2025 04:54 PM

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ C ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ...

Read More >>
തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും  അടൂര്‍ പ്രകാശ്

Nov 10, 2025 04:03 PM

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍ പ്രകാശ്

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍...

Read More >>
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

Nov 10, 2025 03:45 PM

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി...

Read More >>
കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം  ശക്​തം

Nov 10, 2025 01:17 PM

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം ശക്​തം

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം...

Read More >>
Top Stories