തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം
തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇടവക വികാരി റവ സജു ശാമുവേൽ സി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇടവകയുടെ മുൻ വികാരികൂടിയായ അഭിവന്ദ്യ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഭദ്രദീപം കൊളുത്തി നിർവഹിച്ചു
ഇതര സമൂഹങ്ങളെ ചേർത്ത് പിടിക്കുമ്പോൾ ആണ് കൃസ്തീയ ദൗത്യം പൂർണ്ണമാകുന്നതെന്നും അത്തരത്തിലുള്ള ചേർത്തുപിടിക്കലുകളീടെ അവസരങ്ങളാകണം ജൂബിലി ആഘോഷങ്ങളെന്നും അഭിവന്ദ്യ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത പറഞ്ഞു.തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരസ്പരമുള്ള സ്നേഹവും കരുതലും പഴയതുപോലെ തുടുരുന്നുണ്ടോയെന്ന് ആത്മവിചിന്തനം ചെയ്യുന്നതിനുള്ള അവസരമാകണം ജൂബിലി എന്നും ജൂബിലി ആചരണങ്ങൾ സ്നേഹബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കി തീർക്കുന്നത് ആകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.രണ്ടു ദശകങ്ങൾക്ക് മുൻപ് താൻ തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയുടെ വികാരിയാരുന്ന കാലഘട്ടത്തിലെ സംഭവങ്ങളും അക്കാലത്ത് ഇതര സമൂഹങ്ങളെ ചേർത്ത് പിടിക്കുമ്പോൾ തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയായി തന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളും തിരുമേനി അനുസ്മരിച്ചു
ഇടവക ഡയറക്ടറിയുടെ പ്രകാശനം അഡ്വ മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു.മുൻ ഇടവകാംഗം കൂടിയായ മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ ഇടവകയുടെ മുൻ വികാരിമാർക്കും ഇടവകാംഗങ്ങളായ വൈദികർക്കുമുള്ള ഇടവകയുടെ ആദരവ് സമർപ്പിച്ചു
റവ എം സി ജോൺ,റവ:ഡോ പി ജി ജോർജ്ജ്,റവ സ്റ്റീഫൻ മാത്യു, റവ ഫാ മനു സ്കറിയ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അല്ക്സ്, ഗ്രാമപഞ്ചായത്ത് അംഗം ജോളി റെജി,എൻ എസ് എസ് കരയോഗം പ്രതിനിധിയും തുരുത്തിക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ എൻ പത്മകുമാർ,മോഹൻ ചാക്കോ,ആനിയമ്മ ജയിംസ്, ജോർജ് ജോസഫ് കാടമല, ബ്രിഗേഡിയർ ഏലിയാമ്മ ഫിലിപ്പോസ്,ഷാജി ചാക്കോ എന്നിവർ പ്രസംഗിച്ചു.
കേരള പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന്റെ മികച്ച പ്രൊഫഷണൽ സോഷ്യൽ വർക്കർക്കുളള കർമ്മ ശ്രേഷ്ഠ പുരസ്കാര ജേതാവ് അഡ്വ റെനി കെ ജേക്കബ്, ദ് വീൽ എന്ന ഇംഗ്ളീഷ് ചലച്ചിത്രത്തിലെ അഭിനയത്തന് പ്രശസ്തമായ ബാർസിലോണിയ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ പുരസ്കാരം ലഭിച്ച ജിബു ജോർജ് തേരടിയിൽ, ലോക റോബോട്ടിക്സ് ഒളിപ്യാഡിൽ ഉന്നത വിജയം നേടിയ കേരള സ്റ്റാർട്ട്പ്പ് കന്ബനിയായ യുണീക് വേൾഡ് റോബോട്ടികസ് സിഇഒ ബെൻസൺ തോമസ് ജോർജ്, യു എ ഇയിലെ മികച്ച അധ്യാപികക്കുള്ള പുരസ്കാരം ലഭിച്ച മെർലിൻ തങ്കം തരുൺ എന്നീ ഇടവകാംഗങ്ങളേയും ഇടവകയിലെ ഈ വർഷം 80 വയസ് തികഞ്ഞവരേയും വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ സുവർണ്ണ ദന്ബതികളേയും അഭിവന്ദ്യ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത പൊന്നാട അണിയിച്ചു ആദരിച്ചു.എസ് എസ് എൽ സി, പ്ളസ് ടൂ,സൺഡേ സ്കൂൾ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഇടവകാംഗങ്ങളായ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡും അഭിവന്ദ്യ ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത വിതരണം ചെയ്തു.
2025 ഡിസംബർ വരെ ഒരു വർഷത്തിലധികം നീണ്ടു നിൽക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആത്മീയ, സാമൂഹ്യ സാംസ്കാരിക നവോത്ഥാന പരിപാടികൾ നടപ്പിലാക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു
inauguaration