കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ പുലികീഴ് പോലീസിന്റെ പിടിയിൽ

കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ  പുലികീഴ്  പോലീസിന്റെ പിടിയിൽ
Dec 20, 2024 12:37 PM | By Editor

68 ഗ്രാം കഞ്ചാവും അനുബന്ധ ലഹരിസാധനങ്ങളുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. നെടുമ്പ്രം അമിച്ചകരി മുപ്പത്തഞ്ചില്‍ വീട്ടില്‍ അശ്വിന്‍ (22), പെരിങ്ങര ചാത്തങ്കരി ജനസേവ റോഡില്‍ അമ്പൂരത്തില്‍ വീട്ടില്‍ ഷിബിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഏഴരയോടെ പെരിങ്ങര ജനസേവ റോഡില്‍ വച്ചാണ് പ്രതികളെ കഞ്ചാവും മറ്റുമായി പുലികീഴ് പോലീസിന്റെ പിടിയിലായി ..പോലീസ് സംഘത്തില്‍ എസ്.ഐ കെ.സുരേന്ദ്രന്‍, എസ്.സി.പി ഓ അനീഷ്, സി.പി.ഓമാരായ നവീന്‍,അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്. പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ബൈക്കില്‍ കഞ്ചാവ് വില്പനയ്ക്ക് എത്തിച്ചതായിരുന്നു യുവാക്കളെന്നു ചോദ്യം ചെയ്യലില്‍ മനസ്സിലായി.

ഇവരുടെ കൈവശം ബൈക്കില്‍ വച്ചിരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് കഞ്ചാവും മറ്റും സൂക്ഷിച്ചിരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. വില്‍പ്പനക്കായി എത്തിച്ച കഞ്ചാവിന്റെ ഉറവിടവും പ്രതികളുടെ ഫോണ്‍ വിളികളുടെ വിവരങ്ങളും കണ്ടെത്തേണ്ടതുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകളും ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. രണ്ടാംപ്രതി ഷിബിന്‍ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ രണ്ട് ദേഹോപദ്രവകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

arrested

Related Stories
 മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല

Jul 24, 2026 11:03 AM

മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല

മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല...

Read More >>
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
Top Stories