എം.ടി.അനുസ്മരണം അക്കാദമിക പ്രവർത്തനമാക്കി എം. എസ് ഹയർ സെക്കൻഡറി സ്കൂൾ
എം ടി അനുസ്മരണം അക്കാദമിക പ്രവർത്തനം ആക്കാൻ റാന്നി ബിആർസിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.എസ് ഹയർ സെക്കൻ്റ്റി സ്കൂളിലെ കുട്ടികൾ ക്രിസ്മസ് അവധിക്കാലത്ത് വ്യക്തിഗതമായി തയ്യാറാക്കിയ എം ടി പതിപ്പുകളുടെ കൂട്ട പ്രകാശനം എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ .ആർ പ്രകാശ് അധ്യക്ഷത വഹിച്ചു .സ്കൂൾ മാനേജർ കെ .സി ജേക്കബ് ,പ്രിൻസിപ്പാൾ ടീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയ് കെ. ഏബ്രഹാം, അധ്യാപിക ജോജീന തോമസ് എന്നിവർ സംസാരിച്ചു. എം ടി.യുടെ പുസ്തകങ്ങൾ കുട്ടികളായ സ്വാലിഹ ഫിറോസ് (രണ്ടാമൂഴം ) അയറിൻ മാത്യു (നാലുകെട്ട്) കൃഷ്ണപ്രിയ എസ് ( നിൻ്റെ ഓർമ്മയ്ക്ക് ) എന്നിവർ പരിചയപ്പെടുത്തി .എം ടിക്ക് ലഭിച്ച പുരസ്കാരങ്ങളെ പറ്റി ഡി. അപ്സര സംസാരിച്ചു. കാർത്തിക ഡിബു എംടി അനുസ്മരണം നടത്തി. എം.ടി.യെ അനുസ്മരിച്ചുകൊണ്ട് മലയാളത്തിൽ ഇറങ്ങിയ പത്രങ്ങളിലെ ചിത്രങ്ങളും വിവരങ്ങളും ആണ് പതിപ്പ് തയ്യാറാക്കാൻ ഉപയോഗിച്ചത് .പ്രത്യേക രീതിയിൽ കുത്തിക്കെട്ടാതെ ചാർട്ട് മടക്കിയാണ് ചെലവ് കുറഞ്ഞ പതിപ്പ് തയ്യാറാക്കിയത്. ഭിന്നശേഷിക്കാരെ കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകി. BRC അംഗങ്ങൾ,സ്കൂളിലെ അധ്യാപകർ എന്നിവർ ബി.പി.സി ഷാജി എ. സലാമിന്റെയും എച്ച് എം ബിനോയ് കെ.എബ്രഹാമിൻ്റേയും നേതൃത്വത്തിൽ എം.ടി.അനുസ്മരണത്തെ അക്കാദമി പ്രവർത്തനമാക്കാൻ പ്രവർത്തിച്ചു .സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകി. ഭാഷാപ്രവർത്തനങ്ങൾ ആയാണ് ദിനാചരണം അവിസ്മരണീയം ആക്കിയത്.
m.s higher secondary school