സൈറൺ കേൾക്കാം ,പരിഭ്രാന്തരാകരുത്.
പത്തനംതിട്ട :സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് പത്തനംതിട്ടയിൽ നടക്കും .ജില്ലയിലെ ഏഴ് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളും ഇന്ന് വൈകിട്ട് 5 മുതൽ പല സ്ഥലങ്ങളിലായി മുഴങ്ങും.ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നടക്കുന്നത് .
ടവർ തിരുവല്ല താലൂക്ക് ഓഫീസ് ,കെ.സ്.ജി എച്ച് എസ് എസ് കടപ്പറ,ഗവണ്മെന്റ് എച്ച് ,എസ് മേലുകര കീകൊഴൂർ റാന്നി ,ഗവണ്മെന്റ് ഹൈസ്കൂൾ കോഴഞ്ചേരി ,കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ കൊടുമുടി ,പത്തനംതിട്ട കളക്ടറേറ്റ്,പ്രീ മെട്രിക് ഹോസ്റ്റൽ ,അച്ചൻകോവിൽ എന്നിവിടങ്ങളിൽ
ആണ് ജില്ലയിൽ സ്ഥാപിച്ചിട്ടുള്ളത് .പരീക്ഷണമായതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസ് അറിയിച്ചു.
SYRUN