മാണി സി കാപ്പൻ എം. .ൽ എ യുടെ കാർ മറ്റൊരു കാറിൽ ഇടിച്ചു അപകടം :
കോളേജ് പ്രൊഫസർക്ക്പരുക്ക് :ടയർ വെടി തീർന്നത് അപകടകാരണം .
അടൂർ:മുന്നിൽ വലത് വശത്തെ ടയർ വെടി തീർന്നതിനെ തുടർന്ന് മാണി സി .കാപ്പൻ
എം.ൽ.എയുടെ ഇന്നോവകാർ മറ്റൊരു കാറിലിടിച്ചു അപകടം .എം ൽ എ യുടെ ഡ്രൈവർ
ജിജു മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് .ജിജു പരുക്കില്ലാതെ രക്ഷപെട്ടു .അപകടത്തിൽപെട്ട
രണ്ടാമത്തെ വാഹനത്തിൽ സഞ്ചരിച്ചിരുന്ന കോളേജ് പ്രൊഫസർക്ക് പരുക്കേറ്റു .
കടമ്പനാട് കല്ലുകുഴിപോരുവഴി റോഡിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.
എം.ൽ.എ യെ കായംകുളത്തു കല്യാണ ചടങ്ങിൽ കൊണ്ട് വിട്ട ശേഷം ഡ്രൈവർ ജിജു പാലായ്ക്ക്
മടങ്ങുമ്പോഴാണ് അപകടം. മുന്നിലെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഇന്നോവകാർ നിയന്ത്രണം വിട്ട്
എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു .കാറിൽ ഉണ്ടായിരുന്ന അടൂർ കിളിവയൽ കോളേജിലെ റിൻസ് ജോണിന്
പരുക്കേറ്റു.എം.ൽ.എ യുടെ കാറിന്റെ മുൻപിൽ വലത് വശത്തെ ടയർ റിം സഹിതം ഒടിഞ്ഞു മാറി.പരുക്കേറ്റ കോളേജ് പ്രൊഫസറെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പോലീസ് മേൽനടപടി സ്വീകരിച്ചു .
car accident