ഒരുമിച്ചിരുന്നു മദ്യപിച്ചപ്പോഴുള്ള തർക്കം:
ഹിറ്റാച്ചി ഡ്രൈവർ അടിയേറ്റു മരിച്ചു :
രക്ഷപെട്ട പ്രതി പിടിയിൽ :സംഭവം കൂടൽ ഒന്നാം കുറ്റിയിൽ
പത്തനംതിട്ട:ഒരുമിച്ചിരുന്നു മദ്യപിച്ച സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിനൊടുവിൽ
ഹിറ്റാച്ചി ഡ്രൈവർ മർദ്ദനമേറ്റു മരിച്ചു.പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷപെട്ട
പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി കൂടൽ പോലീസ്.കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ
ഒന്നാംകുറ്റിയിൽ ഇന്ന് പുലർച്ചെ മൂന്നിനാണ് സംഭവം.കഞ്ചോട് അയലത്ത് വീട്ടിൽ മനുവാണ്(36) മരിച്ചത് .ഒന്നാംകുറ്റി കരയോഗ മന്ദിരത്തിന് സമീപം താമസിക്കുന്ന ശിവപ്രസാദിനെ കൂടൽ പോലീസ് കുമ്പഴയിൽ നിന്ന് പിടികൂടുകയായിരുന്നു .
വീട്ടിൽ ശിവപ്രസാദ് ഒറ്റക്കാണ് താമസം.ഇയാളുടെ അമ്മയും സഹോദരിയും അമേരിക്കയിലാണ് .ഇന്നലെ രാത്രി മുതൽ ഇവിടെ വച്ച് മനു ശിവപ്രസാദുമായി ചേർന്ന് മദ്യപിക്കുകയായിരുന്നു.പുലർച്ചെ ആണ് വാക്ക് തർക്കവും മർദ്ദനവും ഉണ്ടായത് അടിയേറ്റ് വീണ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആംബുലൻസിൽ കയറ്റി പത്തനാപുരം ഇ. എം. സ് ആശുപത്രിയിൽ എത്തിച്ചത് .മനു മരിച്ചുവെന്ന് ഡോക്ടറർമാർ അറിയിച്ചതോടെ ശിവപ്രസാദ് മുങ്ങുകയായിരുന്നു .മനുവിന്റെ ദേഹമാസകലം മുറിവുകളും ചതവുകളും ഉണ്ട്. തലയിലും മുറിവുണ്ട്. പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
murder