പത്തനംതിട്ടയിൽ പാതിരാത്രിയിൽ പോലീസിന്റെ നരനായാട്ട് : യുവതിയടക്കം മൂന്നുപേർക്ക് പരുക്ക് : വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങിയവരെ പോലീസ് തല്ലിചതിച്ചത് ആൾ മാറി

പത്തനംതിട്ടയിൽ പാതിരാത്രിയിൽ പോലീസിന്റെ നരനായാട്ട് : യുവതിയടക്കം മൂന്നുപേർക്ക് പരുക്ക് : വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങിയവരെ പോലീസ് തല്ലിചതിച്ചത് ആൾ മാറി
Feb 5, 2025 12:05 PM | By Editor

പത്തനംതിട്ടയിൽ പാതിരാത്രിയിൽ പോലീസിന്റെ നരനായാട്ട് :

യുവതിയടക്കം മൂന്നുപേർക്ക് പരുക്ക് :

വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങിയവരെ പോലീസ് തല്ലിചതിച്ചത് ആൾ മാറി

പത്തനംതിട്ട:വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സ്ത്രീകൾ അടക്കമുള്ള

സംഘത്തിന് നേരെ പോലീസ് അതിക്രമം. കാരണമൊന്നും ഇല്ലാതെ നടത്തിയ ലാത്തിചാർജിലും

മർദ്ദനത്തിലും യുവതിയുടെ തോൾ എല്ലൊടിഞ്ഞു .രണ്ടു യുവാക്കളെ ക്രൂരമായി മർദിച്ചു .ഇന്നലെ രാത്രി

പതിനൊന്നരയോടെ അബാൻ ജംഗ്ഷനിലാണ് സംഭവം. എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ്

സംഘമാണ് നരനായാട്ട് നടത്തിയത് .

കൊല്ലത്ത് വിവാഹ സൽക്കരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം.

എരുമേലി,മുണ്ടക്കയം ഭാഗത്തു നിന്നുള്ള ഇരുപതോളം പേരാണ് ട്രാവലറിൽ സഞ്ചരിച്ചിരുന്നത് .

ഇവർക്കൊപ്പമുള്ള മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടികൊണ്ടു പോകാൻ ഭർത്താവ് എത്തി

അബാൻ ജക്ഷനിൽ കാത്തുനിന്നു.ഇവരെ ഇറക്കി വിടാൻ വണ്ടി നിർത്തിയപ്പോൾ യുവതി അടക്കം അഞ്ചു

പേർ പുറത്തു ഇറങ്ങി നിന്നു.ഇവരിൽ ചിലർ റോഡരികൾ മൂത്രമൊഴിക്കുകയായിരുന്നു .ഇതിനിടെ

പാഞ്ഞു വന്ന പോലീസ് വാഹനം നിർത്തി 'ഓടടാ' എന്ന് പറഞ്ഞു ലാത്തിചാർജ് തുടങ്ങുകയായിരുന്നു.

എസ് ഐ ജിനു മഫ്തിയിൽ ആയിരുന്നു.

ഭർത്താവിനെയും കൂടെ വന്നവരെയും പോലീസ് മർദിക്കുന്ന കണ്ടു ഭയന്നോടിയപ്പോൾ വീണാണ്

സിത്താര (31) എന്ന യുവതിക്ക് പരുക്കേറ്റത് .സിത്താരയുടെ തോളെല്ലിന് പൊട്ടലേറ്റു. ഭർത്താവ്

ശ്രീജിത്തിന്റെ തലക്കു ലാത്തി ചാർജിൽ പൊട്ടലേറ്റു.സിജിൻ എന്ന യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചു.

ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മർദ്ദനം ആള് മാറിയെന്നാണ് പോലീസിന്റെ വിശദീകരണം .അബാൻ ജംഗ്ഷനിൽ ബാറിന് സമീപം അടിപിടി

നടക്കുന്നുവെന്ന് സ്റ്റേഷനിൽ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആണ്പോലീസ് സംഘം എത്തിയതെന്ന്

പറയുന്നു.ക്വാർട്ടേസിലായിരുന്ന എസ്‌ ഐ ജിനു സ്റ്റേഷനിൽ നിന്ന് വിളിച്ചത് അനുസരിച്ചു ആണ് എത്തിയത് .

പോലീസ് സംഘത്തിൽ രണ്ടു പേര് ഒഴികെ എല്ലാവരും മഫ്തിയിൽ ആയിരുന്നു .എസ് .സി /എസ് ടി

വിഭാഗത്തിൽപ്പെട്ടവരാണ് മർദ്ദനമേറ്റവർ .ഈ വകുപ്പുകൾ ചുമത്തി പോലീസുകാർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം.

police

Related Stories
ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു  എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടക്കും.

Apr 4, 2025 01:21 PM

ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടക്കും.

ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ...

Read More >>
പത്തനംതിട്ടക്ക് ജില്ലക്ക്​ സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്‍റ് വേണം; വൈകിയാൽ കാത്തിരിക്കുന്നത്​ വലിയ ദുരന്തം

Apr 3, 2025 04:13 PM

പത്തനംതിട്ടക്ക് ജില്ലക്ക്​ സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്‍റ് വേണം; വൈകിയാൽ കാത്തിരിക്കുന്നത്​ വലിയ ദുരന്തം

പത്തനംതിട്ടക്ക് ജില്ലക്ക്​ സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്‍റ് വേണം; വൈകിയാൽ കാത്തിരിക്കുന്നത്​ വലിയ...

Read More >>
5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

Apr 2, 2025 04:50 PM

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത...

Read More >>
അയിരൂർ എംടിഎച്ച്എസ്  ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

Apr 2, 2025 01:10 PM

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി...

Read More >>
കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

Apr 2, 2025 12:19 PM

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ...

Read More >>
സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

Apr 1, 2025 12:03 PM

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല...

Read More >>
Top Stories