മൂന്നര കിലോയോളം വരുന്ന ഗർഭപാത്രം നീക്കം ചെയ്ത് ലൈഫ് ലൈൻ ഹോസ്പിറ്റൽ
പത്തനാപുരം സ്വദേശിനിയായ നാല്പത്തിരണ്ടുകാരി പ്രവാസിയുടെ വയറ്റിൽനിന്നും മൂന്നരകിലോയോളം വരുന്ന ഗർഭപാത്രം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്കോപ്പി) പുറത്തെടുത്തു. എട്ടു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ലൈഫ് ലൈൻ ഗൈനെക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചൻ നേതൃത്വം നൽകി.
വയറുവേദനയായതിനാലും വയറു വലതുതാകുന്നതായി തോന്നിയതിനാലും ബഹറിനിൽവെച്ച് ഡോക്ടറെ കണ്ടപ്പോൾ ഗർഭപാത്രത്തിൽ മുഴ ഉള്ളതായി കണ്ടെത്തി. വയറുകീറിയുള്ള ശസ്ത്രക്രിയ വേണ്ടിവരുമെന്ന് പറഞ്ഞതിനാൽ നാട്ടിലെത്തി അത് ചെയ്യുന്നതിനായി പുറപ്പെടുകയായിരുന്നു.
ലാപ്പറോസ്കോപ്പി വഴിയുള്ള ശാസ്ത്രക്രിയയാതിനാൽ വയറുകീറേണ്ട തില്ലെന്നതും സര്ജറിയുടെ പാട് ഉണ്ടാവുകയില്ലയെന്നതും ആശുപത്രിവാസം വളരെക്കുറച്ചു മതിയെന്നതുമായ വിവരങ്ങൾ ഡോക്ടറിൽനിന്നും കേട്ടപ്പോൾ രോഗിക്കും ബന്ധുക്കൾക്കും സന്തോഷമായി.
ഫെബ്രുവരി രണ്ടാം തീയതി അഡ്മിറ്റായ രോഗിയെ പിറ്റേ ദിവസം രാവിലെ തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കി. പല കഷണങ്ങളാക്കിയാണ് (200 എണ്ണത്തോളം) ഗർഭപാത്രം പുറത്തെടുത്തത്. ആകെ ഭാരം 3.440 കിലോഗ്രാം. പൂർണ സൗഖ്യത്തോടെയുള്ള അവർക്കു രണ്ടു ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുന്നതാണ്.
ലൈഫ് ലൈൻ ആശുപത്രിയിൽ ഇതേവരെ താക്കോൽ ദ്വാര ശസ്ത്രക്രി യയിലൂടെ പുറത്തെടുത്തിട്ടുള്ള ഗര്ഭപാത്രങ്ങളിൽ രണ്ടാമത്തെ ഭാരം കൂടിയതാണ് ഇത്. രണ്ടു വര്ഷങ്ങള്ക്കു മുൻപ് 4.420 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഗർഭപാത്രം ലാപ്പറോസ്കോപ്പി വഴി ഡോ സിറിയക് നീക്കം ചെയ്തിരുന്നു. ആയതു ലോക റെക്കോർഡ് ആയതിനാൽ Asia Book of Records ഡോ സിറിയക്കിനു സർട്ടിഫിക്കറ്റ് നൽകിയിരുന്നു സാധാരണ ഗർഭപാത്രത്തിന്റെ വലിപ്പം 60 – 70 ഗ്രാം മാത്രമേ വരികയുള്ളു എന്നിരിക്കെയാണ് ഇത്രയും ഭാരമുള്ള ഗർഭപാത്രങ്ങൾ ലൈഫ് ലൈനിൽ നീക്കം ചെയ്യാനായത്.
ഡോ നിർപ്പിൻ ക്ളീറ്റസ്, ഡോ വീണ, ഡോ നികിത, അനെസ്തെറ്റിസ്റ്റു മാരായ ഡോ ജയറാം പണിക്കർ, ഡോ ഷീജ പി വർഗീസ് എന്നിവർ ഡോ സിറിയക്കിനെ ശസ്ത്രക്രിയയിൽ സഹായിച്ചു.
lifeline hospital