അൾട്രാ വയലറ്റ് കിരണം ഏറ്റവും കൂടുതൽ കോന്നിയിൽ ..... ജാഗ്രത ....

അൾട്രാ വയലറ്റ് കിരണം ഏറ്റവും കൂടുതൽ കോന്നിയിൽ ..... ജാഗ്രത ....
Mar 5, 2025 01:05 PM | By Editor

അൾട്രാ വയലറ്റ് കിരണം ഏറ്റവും കൂടുതൽ കോന്നിയിൽ ..... ജാഗ്രത ....

മനുഷ്യശരീരത്തിന് ഏറെ ദോഷകരമായ അൾട്രാ വയലറ്റ് രശ്മിയുടെ തോത്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് കോന്നിയിൽ.

ദുരന്തനിവാരണ വകുപ്പിന്റെ കേരളത്തിലെ 14 ജില്ലകളുടെ കണക്കിലാണ്

കോന്നിയിൽ യുവി സൂചിക 10 എന്ന് രേപ്പെടുത്തിയത്.

തൊട്ടുപിന്നിൽ കൊട്ടാരക്കര, മൂന്നാർ,തൃത്താല,പൊന്നാനി എന്നിവിടങ്ങളാണ് .

കോന്നിയിൽ ആദ്യമായാണ് ഇത്രയും കൂടുതൽ രേഖപ്പെടുത്തുന്നത് .

അതീവ ജാഗ്രതാ നിർദ്ദേശങ്ങളാണ് ദൂരന്ത നിവാരണ വകുപ്പ് നൽകുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിൽ

ഏൽക്കുന്നത് സൂര്യാതപത്തിനും ,ത്വക്ക് രോഗങ്ങൾക്കും, നേത്രരോഗങ്ങൾക്കും

മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും .പൊതുജനങ്ങൾ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മുതൽ 3 വരെയാണ് ഉയർന്ന അൾട്രാവയലെറ് സൂചിക രേഖപ്പെടുത്തുന്നത്.

ഈ സമയം കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത്

പരമാവധി ഒഴിവാക്കണം .പുറം ജോലികളിൽ ഏർപ്പെടുന്നവർ ,ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ,ചർമ്മരോഗമുള്ളവർ,നേത്രരോഗമുള്ളവർ,ക്യാൻസർ രോഗമുള്ളവർ ,

മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം .

പകൽ സമയത്ത് പുറത്തിറങ്ങുമ്പോൾ തൊപ്പി,കുട,സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക .

ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാവും ഉചിതം.

യാതകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

ultra violet

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories