അള്‍ട്രാവയലറ്റ് സൂചിക: മൂന്നാറിലും കോന്നിയിലും റെഡ് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം

അള്‍ട്രാവയലറ്റ് സൂചിക: മൂന്നാറിലും കോന്നിയിലും റെഡ് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Mar 17, 2025 12:17 PM | By Editor

കേരളത്തില്‍ കനത്ത ചൂട് തുടരുന്നതിനിടെ പലയിടങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടിടങ്ങളിലാണ് അള്‍ട്രാവയലറ്റ് സൂചിക പത്ത് പിന്നിട്ടത്. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ അള്‍ട്രാവയലറ്റ് സൂചിക 12 ആണ് രേഖപ്പെടുത്തിയത്. പത്തനംതിട്ട കോന്നിയില്‍ പതിനൊന്നും രേഖപ്പെടുത്തി. രണ്ടിടങ്ങളിലും ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലര്‍ട്ട് ആണ് രണ്ടിടങ്ങളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.*

* പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

* പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

* പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

*യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

* മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം.

* ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

red alert konni munnar

Related Stories
പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

Nov 10, 2025 04:58 PM

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ...

Read More >>
 പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ C ശ്രമത്തിന്റെ ദൃശ്യം

Nov 10, 2025 04:54 PM

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ C ശ്രമത്തിന്റെ ദൃശ്യം

പത്തനംതിട്ട അടൂരിൽ നാലു വയസുകാരൻ മകനുമൊത്ത് പിതാവ് നടത്തിയ ആ*ത്മ*ഹ*ത്യാ ശ്രമത്തിന്റെ...

Read More >>
തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും  അടൂര്‍ പ്രകാശ്

Nov 10, 2025 04:03 PM

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍ പ്രകാശ്

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍...

Read More >>
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

Nov 10, 2025 03:45 PM

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി...

Read More >>
കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം  ശക്​തം

Nov 10, 2025 01:17 PM

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം ശക്​തം

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം...

Read More >>
Top Stories