ഭവന വായ്പയിൽ പലിശ നിരക്ക് കൂട്ടിയ ഇന്ത്യൻ ഓവർസീസ് ബാങ്ക് ,റാന്നി പഴവങ്ങാടി ബാങ്കിനെതിരെ നഷ്ടപരിഹാരം നല്‍കുവാന്‍ കണ്‍സ്യൂമര്‍ കോടതി വിധി

ഭവന വായ്പയിൽ പലിശ നിരക്ക് കൂട്ടിയ  ഇന്ത്യൻ ഓവർസീസ് ബാങ്ക് ,റാന്നി പഴവങ്ങാടി ബാങ്കിനെതിരെ നഷ്ടപരിഹാരം നല്‍കുവാന്‍ കണ്‍സ്യൂമര്‍ കോടതി വിധി
Mar 19, 2025 12:08 PM | By Editor

ഭവന വായ്പയിൽ പലിശ നിരക്ക് കൂട്ടിയ ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ബാങ്കിനെതിരെ നഷ്ടപരിഹാരം നല്‍കുവാന്‍ കണ്‍സ്യൂമര്‍ കോടതി വിധി

പത്തനംതിട്ട: ഭവന വായ്പ്പയിൽ ഉയർത്തിയ പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്ന ബാങ്കിനെതിരെ പത്തനംതിട്ട ഉപഭോക്തതർക്ക പരിഹാര കമ്മീഷന്റെ വിധി. റാന്നി പുതുപ്പറമ്പിൽ കെ.ആർ ബിജു സമർപ്പിച്ച പരാതിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖയ്ക്ക് എതിരെയാണ് വിധി. പരാതിക്കാരന്‍ 2006 ൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖയില്‍ നിന്നും എടുത്ത ഫ്ലോട്ടിങ് റേറ്റ് ഭവന വായ്പയിൽ ലോക്കിംഗ് കാലാവധിയായ ആദ്യ മൂന്ന് വർഷ കാലയളവിനു ശേഷം പലിശ നിരക്ക് ക്രമാതീതമായി ഉയർത്തുകയുണ്ടായി. എന്നാല്‍ ഈ വിവരം ബാങ്ക് പരാതിക്കാരനെ രേഖാമൂലമോ അല്ലാതെയോ അറിയിച്ചിരുന്നില്ല.

ഉയർത്തിയ പലിശ നിരക്ക് വായ്പ്പ കാലാവധി പൂർത്തിയാകും വരെ തുടർന്നു. ഇതുമൂലം പരാതിക്കാരന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഉയർത്തിയ പലിശ നിരക്ക് പ്രകാരം വായ്പ കാലയളവിന് ശേഷം പരാതിക്കാരന്റെ പേരില്‍ ബാങ്ക് കുടിശികയായി വകകൊള്ളിച്ച തുക പൂർണ്ണമായി ഒഴിവാക്കാനും പരാതിക്കാരന് നാളിതുവരെയുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 25000 രൂപ കോടതി ചിലവും ഇന്ത്യൻ ഓവർസീസ് ബാങ്ക് റാന്നി പഴവങ്ങാടി ശാഖ നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറ, മെമ്പർ നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

iob bank

Related Stories
5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

Apr 2, 2025 04:50 PM

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത...

Read More >>
അയിരൂർ എംടിഎച്ച്എസ്  ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

Apr 2, 2025 01:10 PM

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി...

Read More >>
കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

Apr 2, 2025 12:19 PM

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ...

Read More >>
സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

Apr 1, 2025 12:03 PM

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല...

Read More >>
ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Mar 31, 2025 03:53 PM

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ...

Read More >>
Top Stories