യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസ്: മൂന്ന് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവും 45000 വീതം പിഴയും

യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസ്: മൂന്ന് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവും 45000 വീതം പിഴയും
Mar 20, 2025 03:53 PM | By Editor


പത്തനംതിട്ട: മു​ൻ​വി​രോ​ധ​ത്താ​ൽ ലി​വ​ർ സ്പാ​ന​ർ, ഇ​രു​മ്പു​ക​മ്പി, ത​ടി​ക​ഷ്ണം എ​ന്നീ മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് ത​ല​യോ​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വും 45,000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ.പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി ഡോ. ​പി.​കെ. ജ​യ​കൃ​ഷ്ണ​ന്റേ​താ​ണ് വി​ധി. തണ്ണിത്തോട് പോലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടിൽ ബിനോയ് മാത്യു( 50), മേക്കണ്ണം കൊടുംതറ പുത്തൻവീട്ടിൽ ലിബിൻ കെ. മത്തായി(29), സഹോദരൻ എബിൻ കെ. മത്തായി (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മണ്ണീറ പറങ്കിമാവിള വീട്ടിൽ സാബു (33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017 മാർച്ച് 31 ന് വൈകിട്ട് 5.30 ന് ഈറച്ചപ്പാത്തിൽ വച്ച് പ്രതികൾ ആക്രമിച്ച് മാരകമായി പരുക്കേൽപ്പിച്ചത്.


ലിവർ സ്പാനർ, ഇരുമ്പുകമ്പി, തടികഷ്ണം എന്നീ മാരകായുധങ്ങൾ കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് തലയോട്ടിക്ക് ഗുരുതര പരുക്കു പറ്റി. തോളിലും പരുക്കേറ്റു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. പ്രതികൾ പിഴ അടയ്ക്കുന്നെങ്കിൽ ഒരു ലക്ഷം രൂപ സാബുവിന് നൽകാനും വിധിച്ചു. അടയ്ക്കുന്നില്ലെങ്കിൽ 15 മാസത്തെ അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. ബിന്നി കോടതിയിൽ ഹാജരായി. ത​ണ്ണി​ത്തോ​ട് എ​സ്.​ഐ ആ​യി​രു​ന്ന എ.​ആ​ർ. ലീ​ലാ​മ്മ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും എ​സ്.​ഐ ബീ​നാ ബീ​ഗം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

three-accused-sentenced-to-20-years-in-prison-and-rs-45000-fine-in-case-of-manslaughter

Related Stories
5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

Apr 2, 2025 04:50 PM

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത...

Read More >>
അയിരൂർ എംടിഎച്ച്എസ്  ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

Apr 2, 2025 01:10 PM

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി...

Read More >>
കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

Apr 2, 2025 12:19 PM

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ...

Read More >>
സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

Apr 1, 2025 12:03 PM

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല...

Read More >>
ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Mar 31, 2025 03:53 PM

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ...

Read More >>
Top Stories