അടൂർ ലൈഫ് ലൈനിൽ സുച്ചർ ലെസ്സ് വാൽവ് ശസ്ത്രക്രിയ വിജയകരം
ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റ് ചുരുക്കവും അതിനോടൊപ്പം
മൂന്നു രക്തധമനികളിൽ തടസ്സവുമുള്ള അടൂർ സ്വദേശിനിയായ 78 വയസ്സുള്ള രോഗിക്ക്
വിജയകരമായി ചികിത്സ നടപ്പിലാക്കി അടൂർ ലൈഫ് ലൈൻ ആശുപത്രി.
മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായാണ് സുച്ചർ ലെസ്സ് വാൽവ് എന്ന നൂതന സാങ്കേതിക വിദ്യ
ഉപയോഗിച്ച് ഇത്തരം സർജറി നടപ്പിലാക്കുന്നത്. വളരെ ചുരുങ്ങിയ വാൽവും മഹാധമനിയുമുള്ള
രോഗികൾക്ക് അനുയോജ്യമായതാണ് തുന്നിപ്പിടിപ്പിക്കേണ്ടതില്ലാത്ത ഈ പ്രത്യേക വാൽവ് എന്ന് ലൈഫ് ലൈൻ
കാർഡിയാക് സർജറി വിഭാഗം മേധാവി ഡോക്ടർ എസ് രാജഗോപാൽ അഭിപ്രായപ്പെട്ടു. രോഗി പൂർണ്ണ
ആരോഗ്യവതിയായി സുഖം പ്രാപിച്ചുവെന്ന് സർജറിയുടെ ഭാഗമായിരുന്ന കാർഡിയാക് അനസ്തേഷ്യ വിഭാഗം
മേധാവി ഡോക്ടർ അജിത് സണ്ണി അറിയിച്ചു.
കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ സാജൻ അഹമ്മദ്,സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോക്ടർ വിനോദ് മണികണ്ഠൻ, ഡോക്ടർ സന്ദീപ് ജോർജ്, ഡോക്ടർ കൃഷ്ണമോഹൻ, ഡോക്ടർ ചെറിയാൻ ജോർജ്, ഡോക്ടർ ചെറിയാൻ കോശി എന്നിവരും ചികിത്സക്ക് നേതൃത്വം നൽകി.
adoor lifeline