ചിറ്റാർ പഴയ ബസ്റ്റാൻഡിന് സമീപം അപകടം. ഞായാറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
പിക്കപ്പും കാറും കൂട്ടിയിടിച്ചാരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
കാർയാത്രികരായ ദമ്പതിമാർക്കും കുഞ്ഞിനും പരിക്കേറ്റു
മണ്ണാരക്കുളഞ്ഞി ചീങ്കൽതടം ഏലംപുരയിടത്തിൽ ലിജോ(36), ഭാര്യ സൂസൻ (34), മകൾ എമിലിയ (7) എന്നിവർക്കാണ് പരിക്കേറ്റത്.
എറണാകുളത്തു നിന്ന് എത്തിയ ഇവർ സിജിയുടെ വീട് ആയ ചിറ്റാറിൽ നിന്ന് തിരികെ
മണ്ണാറക്കുളഞ്ഞി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
എമിലിയെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റി .
accident