ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Mar 31, 2025 03:53 PM | By Editor

ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം നടത്തിയ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യു​ടെ നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും, പി​ന്തു​ട​ർ​ന്ന് ഭ​യ​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പെ​രു​മ്പെ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കോ​ട്ടാ​ങ്ങ​ൽ ഭ​ഗ​വ​തി കു​ന്നേ​ൽ​വീ​ട്ടി​ൽ ബി.​ആ​ർ. ദി​നേ​ശ് (35), കോ​ട്ടാ​ങ്ങ​ൽ എ​ള്ളി​ട്ട മു​റി​യി​ൽ വീ​ട്ടി​ൽ മാ​ഹീ​ൻ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ ദി​നേ​ശി​നെ പി​ടി​കൂ​ടി ത​ട​ഞ്ഞു​വ​ച്ച് പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. എ​ന്നാ​ൽ, മാ​ഹീ​ൻ സ്ഥ​ല​ത്ത് നി​ന്ന്​ ഓ​ടി​പ്പോ​യി. തു​ട​ർ​ന്ന്, യു​വ​തി​യു​ടെ മൊ​ഴി​പ്ര​കാ​രം എ​സ്.​ഐ ടി.​പി. ശ​ശി​കു​മാ​ർ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​സ​ജീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ വ​ള്ള​ച്ചി​റ​യി​ൽ വ​ച്ച് മ​ഹീ​നെ പി​ടി​കൂ​ടി. ഇ​രു​വ​രും വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

2023 ൽ ​പെ​രു​മ്പെ​ട്ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സ്ത്രീ​ധ​ന പീ​ഡ​ന, ദേ​ഹോ​പ​ദ്ര​വം ഉ​ൾ​പ്പെ​ടെ 10 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ദി​നേ​ശ്. സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്ക​ൽ എ​ന്ന​തി​ന് വെ​ണ്മ​ണി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ണി​മ​ല, ക​റു​ക​ച്ചാ​ൽ, പെ​രു​മ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് കേ​സു​ക​ളു​ള്ള​ത്. ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ച​തി​ന് എ​ടു​ത്ത ര​ണ്ട് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പെ​രു​മ്പെ​ട്ടി, മ​ണി​മ​ല സ്റ്റേ​ഷ​നു​ക​ളി​ലെ​ടു​ത്ത അ​ഞ്ച്​ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ മാ​ഹീ​ൻ.

ARREST

Related Stories
5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

Apr 2, 2025 04:50 PM

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത

5 ദിവസം കേരളത്തില്‍ മഴ മുന്നറിയിപ്പ് ; ഇടിമിന്നല്‍ ജാഗ്രത...

Read More >>
അയിരൂർ എംടിഎച്ച്എസ്  ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

Apr 2, 2025 01:10 PM

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി

അയിരൂർ എംടിഎച്ച്എസ് ഇന്നലെ ചരിത്രത്തിനു സാക്ഷിയായി...

Read More >>
കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

Apr 2, 2025 12:19 PM

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ ..

കിടപ്പു രോഗിയായ വയോധികയെ പീഡിപ്പിച്ച കേസ് ..പ്രതി അറസ്റ്റിൽ...

Read More >>
സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

Apr 1, 2025 12:03 PM

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല

സംസ്ഥാനത്ത് ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും പടരുന്നു: ആശങ്കയിൽ ആരോഗ്യമേഖല...

Read More >>
പെൺകുട്ടിയോടൊപ്പം സെൽഫി എടുത്തതിനെ ചൊല്ലി തർക്കം,പിന്നെ സംഘർഷം; 7 യുവാക്കൾ അറസ്റ്റിൽ

Mar 27, 2025 04:48 PM

പെൺകുട്ടിയോടൊപ്പം സെൽഫി എടുത്തതിനെ ചൊല്ലി തർക്കം,പിന്നെ സംഘർഷം; 7 യുവാക്കൾ അറസ്റ്റിൽ

പെൺകുട്ടിയോടൊപ്പം സെൽഫി എടുത്തതിനെ ചൊല്ലി തർക്കം,പിന്നെ സംഘർഷം; 7 യുവാക്കൾ...

Read More >>
Top Stories