പത്തനംതിട്ട ∙ കിടപ്പുരോഗിയായ എൺപതുകാരിയെ പീഡിപ്പിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ
പ്രതിയെ കോന്നി പൊലീസ് പിടികൂടി. വി.കോട്ടയം വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയൻ (74) ആണ് അറസ്റ്റിലായത്.
വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ കിടപ്പുരോഗിയായ വയോധികയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
വയോധികയ്ക്കൊപ്പമുള്ള മകൾ ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. ബഹളം കേട്ട് മകൾ ഓടിയെത്തിയപ്പോഴേക്കും
ഇയാൾ കടന്നുകളഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇൻസ്‌പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
എസ്ഐ പ്രഭ, പ്രബേഷൻ എസ്ഐ ദീപക്, സിപിഒമാരായ അരുൺ, റോയ്, അഖിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
arrest