ജിദ്ദ :- കോൺഗ്രസ്സ് പോഷക സംഘടനയായ ഒഐസിസി സൗദി ഘടകം ദേശീയ കമ്മിറ്റി സെക്രട്ടറിയായി കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി (കെ പി സി സി) നോമിനേറ്റ് ചെയ്ത അനിൽ കുമാർ പത്തനംതിട്ടയ്ക്ക് ജില്ലാ കമ്മിറ്റി ആദരവ് നൽകി. നാട്ടിൽ പഠനകാലത്ത് യൂത്ത് കോൺഗ്രസ്സ് ,സേവാദൾ കമ്മിറ്റി ഭാരവാഹിയും കൂടാതെ ജിദ്ദയിൽ പതിമൂന്നു വർഷക്കാലം ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന അനിൽകുമാറിന് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളും മെമ്പർ മാരും ചേർന്നു സായുക്തമായി ചേർന്ന് ആദരിച്ചു. സീനിയർ അംഗവും , ഹെല്പ് ഡെസ്ക് കൺവീണറുമായ അലി തേക്കുതോട് ഷാൾ അണിയിച്ചു . ജില്ലാ പ്രസിഡന്റ് അയൂബ് ഖാൻ പന്തളം ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും കൈമാറി. ചടങ്ങിൽ ജിദ്ദയിൽ നിന്നുള്ള മറ്റു ദേശീയ കമ്മിറ്റി ഭാരവാഹികളായ അഷറഫ് അഞ്ചാലനെയും, യാസർ നായിഫിനേയും കമ്മിറ്റി ആദരിച്ചു. മനോജ് മാത്യു അടൂർ, ഷരീഫ് അറക്കൽ, സി എം അഹമദ് മലപ്പുറം ,വർഗീസ് ഡാനിയൽ, എബി കെ ചെറിയാൻ മാത്തൂർ, സൈമൺ വർഗീസ്, ജോസഫ് നെടിയവിള, വിലാസ് അടൂർ, നവാസ് ചിറ്റാർ, ഷിജോയ് പി ജോസഫ്, ബിനു ദിവാകരൻ, ഹർഷാദ് ഏലൂർ, അസ്സിസ് ളാക്കൽ , ഹരി കുമാർ ആലപ്പുഴ, അഷറഫ് കിഴക്കെത്തിൽ തൃശൂർ , ഇസ്മായിൽ കൂരിപ്പോയിൽ എന്നിവരും ജില്ലാ കമ്മിറ്റി ഭാരവാഹികളും ,മെംബർ മാരും, വനിതാ മെംബർ മാരും പങ്കെടുത്തു ജനറൽ സെക്രട്ടറി സുജു തേവരുപറമ്പിൽ സ്വാഗതവും ഖജാൻജി ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.
o i c c award Anilkumar