പത്തനംതിട്ടയിൽ മയക്ക് മരുന്ന് കേസുകളിൽ 40 ഇരട്ടി വർധന

പത്തനംതിട്ടയിൽ മയക്ക് മരുന്ന് കേസുകളിൽ 40 ഇരട്ടി വർധന
Apr 7, 2025 04:02 PM | By Editor


പത്തനംതിട്ടയിൽ പത്തു വർഷത്തിനിടെ മയക്കു മരുന്ന് കേസുകൾ വർധിച്ചത് 40 ഇരട്ടി. 2013ൽ  7 കിലോ കഞ്ചാവ് പിടിച്ചപ്പോൾ 2023 പിടികൂടിയത് 115 കഞ്ചാവാണ്. 2012ൽ മയക്കുമരുന്ന് കേസുകൾ 12എണ്ണം. കഞ്ചാവ് കേസുകൾ 10 എണ്ണം മാത്രമാണ്. ജില്ലയിൽ എംഡിഎംഎ വ്യാപകമായി പിടിച്ചെടുക്കാൻ തുടങ്ങിയത് കൊവിഡിന് ശേഷം പൊലീസിന്റെ കണക്കുകൾവ്യക്തമാക്കുന്നു.


അത് 2022ആയപ്പോഴേക്കും മയക്കുമരുന്ന് കേസുകൾ 524ലായി വർധിച്ചു. കഞ്ചാവ് കേസുകൾ 76 ആയി. 2024ൽ കഞ്ചാവ് കേസ് 72, എംഡി എം എ കേസ് 5. കഞ്ചാവ് ബീഡി ഉപയോഗിച്ചതിന് മാത്രം 190 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്‌. ആകെ 268 കേസുകൾ പിടിയിലായത് 300 ഓളം പേരുമാണ്.


അതേസമയം സംസ്ഥാനത്ത് ലഹരിമാഫിയയ്ക്കെതിരെ കർശന നടപടികൾ തുടർന്ന് എക്സൈസ് സേന. മാർച്ച് മാസത്തിൽ എക്സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതിൽ 1686 അബ്കാരി കേസുകൾ, 1313 മയക്കുമരുന്ന് കേസുകൾ, 7483 പുകയില കേസുകളും ഉൾപ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്ന് നടത്തിയ 362 ഉൾപ്പെടെ 13639 റെയ്ഡുകൾ നടത്തി.


1,17,777 വാഹനങ്ങളാണ് ഈ കാലയളവിൽ പരിശോധിച്ചത്. അബ്കാരി കേസുകളിൽ 66ഉം മയക്കുമരുന്ന് കേസുകളിൽ 67ഉം വാഹനങ്ങൾ പിടിച്ചു. അബ്കാരി കേസുകളിൽ പ്രതിചേർന്ന 1580 പേരിൽ 1501 പേരെയും, മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത 1358 പേരിൽ 1316 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി.


പുകയില കേസുകളിൽ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീർത്ത എക്സൈസിനെയും, പൊലീസ് ഉൾപ്പെടെയുള്ള മറ്റ് സേനകളെയും തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. വിഷു, ഈസ്റ്റർ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ വിപുലമായ പരിശോധനകളും നടപടികളും എക്സൈസ് തുടരുമെന്നും മന്ത്രി അറിയിച്ചു.


566.08 ഗ്രാം എംഡിഎംഎ, 121.01 ഗ്രാം ഹെറോയിൻ, 143.67 ഗ്രാം മെത്താഫെറ്റമിൻ, 215.47 ഗ്രാം ഹാഷിഷ്, 574.7 ഗ്രാം ഹാഷിഷ് ഓയിൽ, 16 ഗ്രാം ബ്രൌൺ ഷുഗർ, 2.4 ഗ്രാം എൽഎസ്ഡി, 54.97 ഗ്രാം നൈട്രോസെഫാം ഗുളികകൾ, 286.65 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർന്ന ചോക്കലേറ്റ്, 59.4 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 22 ഗ്രാം ചരസ്, 96.8 ഗ്രാം കഞ്ചാവ് കലർന്ന ഭാങ് എന്നിവ പിടിച്ചെടുക്കാനായി.


ഇതിന് പുറമേ 16997 ലിറ്റർ സ്പിരിറ്റ്, 290.25 ലിറ്റർ ചാരായം, 4486.79 ലിറ്റർ അനധികൃത വിദേശമദ്യം, 964.5 ലിറ്റർ വ്യാജകള്ള്, 11858 ലിറ്റർ വാഷ്, 4252.39 കിലോ പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി 1174 ഗ്രാം സ്വർണവും 1.41 കോടി രൂപയും 150 വെടിയുണ്ടകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. 3511 സ്കൂൾ പരിസരം, 1150 ബസ് സ്റ്റാൻഡ് പരിസരം, 328 റെയിൽവേ സ്റ്റേഷൻ പരിസരം, 469 ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിൽ മാർച്ച് മാസത്തിൽ പരിശോധന നടത്താൻ എക്സൈസിന് കഴിഞ്ഞു.

drug case kerala pathanamthitta

Related Stories
ചിറ്റാറിൽ പോലീസുകാരൻ തൂ**ങ്ങി മ*രി*ച്ചു

Apr 8, 2025 11:33 AM

ചിറ്റാറിൽ പോലീസുകാരൻ തൂ**ങ്ങി മ*രി*ച്ചു

ചിറ്റാറിൽ പോലീസുകാരൻ തൂ**ങ്ങി...

Read More >>
കർഷകർക്കായി പന്നിവേട്ട നടത്തി അരുവാപ്പുലം ഗ്രാമപ്പഞ്ചായത്ത്

Apr 7, 2025 10:55 AM

കർഷകർക്കായി പന്നിവേട്ട നടത്തി അരുവാപ്പുലം ഗ്രാമപ്പഞ്ചായത്ത്

അരുവാപ്പുലം ഗ്രാമപ്പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിലിറങ്ങി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്നു...

Read More >>
വൺവേയിൽ തോന്നിയപോലെ വാഹനയോട്ടം;  ഗതാഗത കുരുക്ക് പതിവ്

Apr 5, 2025 01:30 PM

വൺവേയിൽ തോന്നിയപോലെ വാഹനയോട്ടം; ഗതാഗത കുരുക്ക് പതിവ്

വൺവേയിൽ തോന്നിയപോലെ വാഹനയോട്ടം; ഗതാഗത കുരുക്ക്...

Read More >>
 അനിൽ കുമാർ പത്തനംതിട്ടയ്ക്ക് ഒഐസിസിയുടെ ആദരവ്

Apr 5, 2025 10:36 AM

അനിൽ കുമാർ പത്തനംതിട്ടയ്ക്ക് ഒഐസിസിയുടെ ആദരവ്

അനിൽ കുമാർ പത്തനംതിട്ടയ്ക്ക് ഒഐസിസിയുടെ ആദരവ്. ...

Read More >>
ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു  എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടക്കും.

Apr 4, 2025 01:21 PM

ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടക്കും.

ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ...

Read More >>
പത്തനംതിട്ടക്ക് ജില്ലക്ക്​ സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്‍റ് വേണം; വൈകിയാൽ കാത്തിരിക്കുന്നത്​ വലിയ ദുരന്തം

Apr 3, 2025 04:13 PM

പത്തനംതിട്ടക്ക് ജില്ലക്ക്​ സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്‍റ് വേണം; വൈകിയാൽ കാത്തിരിക്കുന്നത്​ വലിയ ദുരന്തം

പത്തനംതിട്ടക്ക് ജില്ലക്ക്​ സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്‍റ് വേണം; വൈകിയാൽ കാത്തിരിക്കുന്നത്​ വലിയ...

Read More >>
Top Stories