പത്തനംതിട്ട: ചിറ്റാറിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആർ.ആർ. രതീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ചിറ്റാറിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ഒരു മാസത്തോളമായി രതീഷ് അനധികൃതമായി അവധിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇതേത്തുടർന്ന് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി മേലധികാരികൾക്ക് രതീഷിനെതിരേ റിപ്പോർട്ട് അയച്ചിരുന്നു.
ഇതിനിടെയിലാണ് അദ്ദഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
chittar police officer death