പത്തനംതിട്ട ; റാന്നി മണ്ഡലത്തിൽ കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയ പ്രശ്നങ്ങൾ അടിയന്തരമായി
പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബഹു.കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ.ഭൂപേന്ദ്ര യാദവി്ന്
റാന്നി എം എൽ എ പ്രമോദ് നാരായൺ നിവേദനം നൽകി..
കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിച്ച്
എത്രയും വേഗം പട്ടയം ലഭ്യമാക്കാനുള്ള അനുമതി നൽകുന്നതിന് നപടികൾ
സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
വന്യജീവി നിയമം കാലോചിതമായി പരിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്
നടത്തിയ സമരത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയപ്പോഴാണ്
റാന്നി എം എൽ എ പ്രമോദ് നാരായൺ മന്ത്രിയെ കണ്ടത്...
റാന്നി നിയോജക മണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ
പുരോഗമിച്ചു വരികയാണ്.. അരയാഞ്ഞിലിമൺ ട്രൈബൽ സെറ്റിൽമെൻറ് പോലെയുള്ള
കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങൾ ഒഴികെ മറ്റുള്ളവ സർക്കാർ ഉത്തരവുകളുടെയും
കത്തുകളുടെയും പരിധിയിൽ ഉൾപ്പെടുത്തി എത്രയും വേഗം പരിഹരിക്കാനാണ് ശ്രമിക്കുന്നത്..
ഇതിൻ്റെ ഭാഗമായി കഴിഞ്ഞദിവസം ബഹു.റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ രാജന്റെ
അധ്യക്ഷതയിൽ യോഗം കൂടുകയും ചെയ്തു .
pramod narayan