കോഴഞ്ചേരി: അഞ്ചുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 44കാരനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ പൊണ്ണനാംകുഴി സാബു മാത്യുവാണ് (44) പിടിയിലായത്. ഈ വർഷം ജനുവരി ഒന്നിനും ഏപ്രിൽ അഞ്ചിനുമിടയിൽ സംഭവം നടന്നത്.
ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ കെ.എസ്. ധന്യ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആറന്മുള പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ ഹരീന്ദ്രൻ, സി.പി.ഒമാരായ പ്രദീപ്, അനിൽ, ഉമേഷ്, ബിനു കെ. ഡാനിയേൽ, താജുദീൻ, വിനോദ്, ജിബിൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
pocso case 44 year old arrested