പാഴ്‌വസ്തുക്കൾ ഇനി കളയേണ്ട ...അതിനെ ക​ര​കൗ​ശ​ല ഉല്പന്നമാക്കി മാറ്റുന്നു ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ..

പാഴ്‌വസ്തുക്കൾ ഇനി കളയേണ്ട ...അതിനെ ക​ര​കൗ​ശ​ല  ഉല്പന്നമാക്കി മാറ്റുന്നു ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ..
Apr 9, 2025 03:36 PM | By Editor

പാഴ്‌വസ്തുക്കൾ ഇനി കളയേണ്ട ...അതിനെ ക​ര​കൗ​ശ​ല ഉല്പന്നമാക്കി മാറ്റുന്നു ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ..

കോ​ഴ​ഞ്ചേ​രി: ജോ​ലി​ക്കി​ടെ ല​ഭി​ക്കു​ന്ന പാ​ഴ്വ​സ്തു​ക്ക​ളി​ൽ​നി​ന്ന് ക​ര​കൗ​ശ​ല ഉൽപന്ന​ങ്ങളുണ്ടാ​ക്കി മാ​തൃ​ക​യാ​വു​ക​യാ​ണ് ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​യ അ​ശ്വ​തി​യും എ​ബി​യ​യും. പാ​ഴ്വ​സ്‌​തു​ക്ക​ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ടു​ത്താ​ണ് ഇ​വ​രു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ. ഒ​പ്പം മാ​ലി​ന്യ​ത്തി​ന്റെ തോ​ത് കു​റ​യ്ക്കാ​നുള്ള ​മാ​തൃ​ക​യും. സ​ഹോ​ദ​ര ഭാ​ര്യ​മാ​രാ​ണ്​ ഇ​രു​വ​രും.

പ​ത്ത്​ വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്​ അ​ശ്വ​തി പി.​മോ​നി. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​ർ​ണാ​ഭ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ മി​ക്കു​ന്ന​തി​ലാ​ണ് അ​ശ്വ​തി​ക്ക് താ​ൽ​പ​ര്യം. ബോ​ട്ടി​ൽ ആ​ർ​ട്ടി​ന് ന​ല്ല പ്ര​ചാ​ര​മു​ള്ള​തി​നാ​ൽ ആ​ളു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കാ​ൻ ഇ​വ തി​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ടെ​ന്ന് അ​ശ്വ​തി പ​റ​യു​ന്നു.

ആ​ദ്യ​മൊ​ക്കെ വ​ഴി​യ​രി​കി​ൽ ആ​ളു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് വൃ​ത്തി​യാ​ക്കി​യാ​ണ് ബോ​ട്ടി​ൽ ആ​ർ​ട്ട് ചെ​യ്‌​തി​രു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​ര​വി​പേ​രൂ​ർ നാ​ലാം വാ​ർ​ഡി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​മാ​ണ്. ജോ​ലി​ക്കി​ടെ കി​ട്ടു​ന്ന കു​പ്പി​ക​ളാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​രം കു​പ്പി​ക​ൾ വി​ൽ​ക്കു​ക വ​ഴി അ​ധി​ക​വ​രു​മാ​നം നേ​ടാ​നും സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​ശ്വ​തി പ​റ​യു​ന്നു.

ഒ​രു​വ​ർ​ഷ​മാ​യി ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് എ​ബി​യ മോ​ൾ സ​ണ്ണി. ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് യോ​ഗ്യ​മാ​യ​വ ക​ണ്ടെ​ത്തി അ​വ ഉ​പ​യോ​ഗി​ച്ച് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ക​യാ​ണ് എ​ബി​യ. പി​സ്താ ഷെ​ൽ, പു​ന​രൂ​പ​യോ​ഗ​യോ​ഗ്യ​മാ​യ , പ്ലാസ്റ്റിക് കുപ്പികൾ , പ്ലാ​സ്റ്റി​ക് നെ​റ്റു​ക​ൾ, ക​വ​റു​ക​ൾ തു​ട​ങ്ങി​യ​വ കൊ​ണ്ടാ​ണ് ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ച​വി​ട്ടി, ഫ്ല​വ​ർ കേ​സ്, ഡ്രീം ​കാ​ച്ച​ർ, മ​റ്റ് ഹാ​ങ്ങി​ങ് ഐ​റ്റം​സ്, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ് ഇ​രു​വ​രും നി​ർ​മി​ക്കു​ന്ന​ത്.

handicraft

Related Stories
 സ്വർണവില സർവകാല റെക്കോർഡിൽ

Apr 17, 2025 12:36 PM

സ്വർണവില സർവകാല റെക്കോർഡിൽ

സ്വർണവില സർവകാല...

Read More >>
 കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

Apr 17, 2025 12:06 PM

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം രൂക്ഷം

കർഷകരുടെ ദുരിതത്തിന്​​ ശമനമില്ല; മ​ല്ല​പ്പ​ള്ളിയിൽ പന്നി ശല്യം...

Read More >>
ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

Apr 16, 2025 12:53 PM

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്

ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇ ചെലാൻ വഴി പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പത്തനംതിട്ട പോലീസ്...

Read More >>
യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Apr 15, 2025 11:03 AM

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

യുവതിയെ കടന്നുപിടിച്ച് അപമാനിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു; യുവാവ്...

Read More >>
അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

Apr 15, 2025 11:03 AM

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു ;നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്

അ​ടൂ​രിൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു; നാ​ലു​പേ​ർ​ക്ക്...

Read More >>
മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു  പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

Apr 14, 2025 12:30 PM

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു പിടിയിൽ...

മകൻ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ചു പിതാവിനെ കുത്തിക്കൊന്ന ബന്ധു...

Read More >>
Top Stories