കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് പ്രതിഷേധാർഹം ; ജി.സതീഷ് കുമാർ
പത്തനംതിട്ട : കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് പ്രതിഷേധാർഹമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ജി.സതീഷ് കുമാർ പറഞ്ഞു. ജീവനക്കാരുടെ അലവൻസുകൾ, ഡ്യൂട്ടി സറണ്ടർ തുക എന്നിവ അവരുടെ അക്കൗണ്ടിൽ എത്തുന്നത് മുടങ്ങിയിട്ട് ഒരുമാസമായി. ദിവസ വേതനക്കാരുടെ വേതനം മുടങ്ങിയിട്ട് നാൽപതിലേറെ ദിവസമായി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.എസ്. രഘുനാഥിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻജിഒ സംഘ് സംസ്ഥാന സമിതി അംഗം എസ്. ഗിരീഷ്, കെഎസ്ടിഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൽ. യമുനാദേവി, സംസ്ഥാന സമിതി അംഗങ്ങളായ പി. ബിനീഷ്, സിമി എസ്. നായർ, ജില്ലാ ട്രഷറർ ആർ. വിനോദ്കുമാർ, സംസ്ഥാന സെക്രട്ടറി ടി. അശോക് കുമാർ, ജില്ലാ വർക്കിങ് പ്രസിഡന്റ് എം.കെ. പ്രമോദ്, ജില്ലാ സെക്രട്ടറി ജി. മനോജ് എന്നിവർ പ്രസംഗിച്ചു.
ksrtc