ലൈംഗികചൂഷണത്തിന് ആൺകുട്ടിയെ വിധേയനാക്കിയ കുങ്ഫു അധ്യാപകൻ അറസ്റ്റിൽ

 ലൈംഗികചൂഷണത്തിന്  ആൺകുട്ടിയെ  വിധേയനാക്കിയ കുങ്ഫു അധ്യാപകൻ അറസ്റ്റിൽ
Apr 10, 2025 03:37 PM | By Editor

ലൈംഗികചൂഷണത്തിന് ആൺകുട്ടിയെ വിധേയനാക്കിയ കുങ്ഫു അധ്യാപകൻ അറസ്റ്റിൽ

പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകനെ ഇലവുംതിട്ട പോലീസ് പിടികൂടി. പന്തളം ഉളനാട് സജി ഭവനം വീട്ടിൽ സാം ജോൺ (45) ആണ് അറസ്റ്റിലായത്. ഇയാൾ ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തിൽ വച്ചാണ് കൗമാരക്കാരനുനേരെ ലൈംഗിക അതിക്രമം നടന്നത്. 2023 ഓഗസ്റ്റ് 15 ന് രാവിലെ 10 ന് ശേഷം, സ്ഥാപനത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പ്രതി, തുടർന്നു പല ദിവസങ്ങളിലും ആവർത്തിച്ചു. ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും പല തരത്തിൽ ലൈംഗിക അതിക്രമം നടത്തി.

ഈമാസം 7 ന് പന്തളം പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ഇലവുംതിട്ട സ്റ്റേഷനിൽ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സാക്ഷികൾ തിരിച്ചറിഞ്ഞതിനെതുടർന്നു ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

മാനസികമായി പ്രയാസമനുഭവിച്ച കുട്ടിക്ക് ആവശ്യമായ കൗൺസിലിങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പോലീസ് റിപ്പോർട്ട്‌ നൽകി. ഇന്നലെ പത്തനംതിട്ട ജെ എഫ് എം കോടതി ഒന്നിൽ എത്തിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിക്ക് ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. 2020 ലും 21 ലും രജിസ്റ്റർ ചെയ്ത ദേഹോപദ്രവ ഗാർഹിക പീഡനക്കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

kungfu teacher

Related Stories
തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും  അടൂര്‍ പ്രകാശ്

Nov 10, 2025 04:03 PM

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍ പ്രകാശ്

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അടൂര്‍...

Read More >>
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

Nov 10, 2025 03:45 PM

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി...

Read More >>
കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം  ശക്​തം

Nov 10, 2025 01:17 PM

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം ശക്​തം

കുളനട , മെഴുവേലി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കടലിക്കുന്നുമല സംരക്ഷിക്കണമെന്ന ആവശ്യം...

Read More >>
പത്തനംതിട്ട ജില്ലയിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവർ

Nov 10, 2025 12:52 PM

പത്തനംതിട്ട ജില്ലയിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവർ

പത്തനംതിട്ട ജില്ലയിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ...

Read More >>
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

Nov 8, 2025 03:58 PM

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര പരിക്കേറ്റു

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് ഗുരുതര...

Read More >>
Top Stories