പത്തനംതിട്ട ജില്ലയിലെ സൈനികരുടെയും അർദ്ധ സൈനികരുടെയും വിമുക്തഭടന്മാരുടെയും കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്സ് എന്ന തപസ്സിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് ECHS തുമ്പമൺ അധികാരി ലെഫ്റ്റനെന്റ് കേണൽ തോമസ് വർഗീസ് ( റിട്ടയേഡ്) ഉദ്ഘാടനം ചെയ്തു. തപസ് ഉപദേശക സമിതി അംഗം നിഥിൻ രാജ് വെട്ടൂർ സ്വാഗതം ചെയ്ത ചടങ്ങിൽ തപസ് പ്രസിഡന്റ് രാജീവ് ളാക്കൂർ അധ്യക്ഷത വഹിച്ചു. 14 (K) Bn NCC SM ആയ സുബൈദാർ മേജർ & ഹോണററി ലെഫ്റ്റനന്റ് രാജേന്ദ്രൻ നായർ,പ്രശസ്ത കോമഡി താരം തങ്കച്ചൻ വിതുര സിനി ആർട്ടിസ്റ്റ്കളായ സന്തോഷ് കലഞ്ഞൂർ രമ്യ മനോജ്, സംവിധായകൻ രാകേഷ് കൃഷ്ണ, ഡബ്ബിങ് ആർട്ടിസ്റ്റ് ഹരി ദേവ പിന്നണി ഗായിക പാർവതി ജഗദീഷ് എന്നിവർ ആശംസ അറിയിച്ചു. തപസ്സിന്റെ പ്രവർത്തനങ്ങളിൽ കൂടെ നിന്ന് സഹായിച്ച തപസ്സരക്തദാന സേനയിലെ അംഗങ്ങളെയും ആശുപത്രികളെയും, NCC കാതോലിക്കേറ്റ് കോളേജിനെയും പെൻഷൻ ആയി വന്ന തപസ് അംഗങ്ങളെയും ആദരിച്ചു. കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികളോടുകൂടി നടന്ന ചടങ്ങിൽ തപസ് ട്രഷറർ മുകേഷ് പ്രമാടം നന്ദി അറിയിച്ചു. തപസ് രക്ഷാധികാരി രാജ്മോഹൻ അടൂർ, സബ് ട്രഷറർ മാരായ സതീഷ് തഴൂർകടവ് ശ്യാംലാൽ അടൂർ ജോയിൻ സെക്രട്ടറി വിശാൽ മലയാലപ്പുഴ എക്സിക്യൂട്ടീവ് അംഗം ദിനേശ് കൊടുമൺ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ തപസ്സിലെ എഴുപതോളം അംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു.
thapas pathanamthitta 5 year